നഷ്ട പ്രതീക്ഷകള്‍ (കവിത: രാജന്‍ കിണറ്റിങ്കര)
kazhchapadu
01-Jan-2021
രാജന്‍ കിണറ്റിങ്കര
kazhchapadu
01-Jan-2021
രാജന്‍ കിണറ്റിങ്കര

നഷ്ടപ്പെട്ടത്
ഒരു വര്‍ഷമല്ല
കൂടെ നടന്ന
കുറെ മുഖങ്ങളാണ്
ചുവരില്‍ തറച്ച
ആണികളില്‍
തുളകള്‍ വീണത്
ഇടനെഞ്ചിലാണ്
ഓര്‍മ്മകളില്‍ എന്നും
പുഞ്ചിരിച്ചു നിന്ന
ചില ചിത്രങ്ങളില്‍
കണ്ണീര്‍ പടര്‍ന്നിരിക്കുന്നു
മാര്‍ച്ചിന്റെ
അപരാഹ്നത്തില്‍
പടര്‍ന്ന തീ
ഇനിയുമണഞ്ഞിട്ടില്ല
അനിശ്ചിതത്വത്തിന്റെ
പകല്‍ യാത്രകളില്‍
ചേര്‍ത്തു പിടിച്ച കൈകള്‍
വിറപൂണ്ട് നില്‍ക്കുന്നു
നിദ്രയുടെ ആഴങ്ങളില്‍
ഒരു ദു:സ്വപ്നം പോലെ
കൊഴിഞ്ഞവര്‍ഷത്തിന്റെ
അവസാന ചിറകടികള്‍
ജീവിതത്തിന്റെ
ബാലന്‍സ് ഷീറ്റില്‍
നഷ്ടക്കണക്കുകളുടെ
ശൂന്യമായ കോളങ്ങള്‍
ചോദ്യ ചിഹ്നങ്ങള്‍ തീര്‍ക്കുന്ന
നാളെയുടെ പ്രതീക്ഷകളില്‍
തളരാത്ത ചില കൈകള്‍
ഇപ്പോഴും സാന്ത്വനം പകരുന്നു ....
ഒഴിഞ്ഞ
ഉമ്മറ കസേരയിലേയും
അടുക്കള തിണ്ണയിലേയും
അദൃശ്യ ചിത്രങ്ങള്‍..

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments