രഹസ്യ പ്രണയം (കവിത: പാർവതി പ്രവീൺ, മെരിലാൻഡ്)
kazhchapadu
18-Jan-2021
kazhchapadu
18-Jan-2021

ഒരു മഴമുകിലായ് വന്നു ,
ഒരു മൃദുമന്ദഹാസം ചൊരുച്ചു,
ഒരു മന്ദമാരുതനായ് തഴുകി ,പിന്നെ
ഒരു പേമാരിയായ് തർകർന്നൊഴിഞ്ഞു.
ഒരു മൃദുമന്ദഹാസം ചൊരുച്ചു,
ഒരു മന്ദമാരുതനായ് തഴുകി ,പിന്നെ
ഒരു പേമാരിയായ് തർകർന്നൊഴിഞ്ഞു.
എപ്പഴോ ചേർത്തു പിടിച്ചരെൻ
കൈവിരൽത്തുമ്പിനാൽ താഴിട്ടടച്ചൊരെൻ
ഹൃത്തിൻ ജാലക വാതിൽ മുട്ടി വിളിച്ചു.
ചെറുചുംബനത്താൽ ഉറങ്ങിക്കിടന്നൊരെൻ
കിനാക്കളെ വർണ്ണ തരളിതമാക്കി.
ആർദ്രമാം മനസ്സിനെ പുൽകി പുൽകി പുണർന്നു.
മിഴികളിൽ ഒളിപ്പിച്ച് വച്ചൊരെൻ
ലോലഭാവത്തെ ഒരു മൃദുസ്പർശനത്താൽ ആർദ്രമാക്കി .
മൃദു പുഞ്ചിരിയിൽ ആയിരം നിനവുകൾ തുളുമ്പി.
ചുടു നെടുവീർപ്പുകളാൽ തിരതല്ലിയിടും
അലകളെ ഒരു മന്ദഹാസത്താൽ ശാന്തമാക്കി.
രഹസ്യമാം എൻ പ്രണയത്തെ
ഒരു ചെറു കാറ്റാൽ തൊട്ടുണർത്തി .
എൻ കാതിൽ മൊഴിഞ്ഞ ആ മൊഴികളെൻ
മനസ്സിനെ അർത്ഥവത്താക്കി.
എന്നോ മനസ്സിൽ വളർത്തിയോരെൻ
ചാഞ്ഞോരിലഞ്ഞിയിൽ താണ
കൊമ്പത്താടും ഊഞ്ഞാലായ് !
ആ മൊഴിയും മൊഴികളാകുന്ന കാറ്റിൻ ഗതിയിൽ
ആ ഊഞ്ഞാലിൽ ആടിത്തിമിർത്തു .
ആ തിമിർപ്പിൽ എവിടെയോ
ഒരു ഗർത്തത്തിൽ വഴുതി വീണു.
ആ ഗർത്തത്തിൽ ആ നോവിനെ
ഒരു മയിൽപ്പീലിയായ സൂക്ഷിപ്പൂ ....
എന്നും നിൻ മുൻപിൽ എത്തിടുമ്പോൾ
എന്നിലെ രഹസ്യമാം പ്രണയം
മൗനമാകുന്ന വാക്കുകളായ് .
വാക്കുകൾ മനസ്സിൽ തിരമാലകളായ്
അലകളടിക്കുമ്പോൾ
നിന്നോടുള്ള പ്രണയത്താൽ മൊഴികളാകളാതെ
അത് മൗനമായ് മാറുന്നു.
അത് വീണ്ടും ഒരു രഹസ്യമാം പ്രണയമായ്.
ഇതളുകൾ പൊഴിയും ദിനങ്ങളിൽ
നിൻ ഓർമ്മകൾ എന്നെ പുൽകിടും.
ആ ഓർമ്മകളിൽ എന്നും നിദ്രാവിഹീനയാകും.
കൈവിരൽത്തുമ്പിനാൽ താഴിട്ടടച്ചൊരെൻ
ഹൃത്തിൻ ജാലക വാതിൽ മുട്ടി വിളിച്ചു.
ചെറുചുംബനത്താൽ ഉറങ്ങിക്കിടന്നൊരെൻ
കിനാക്കളെ വർണ്ണ തരളിതമാക്കി.
ആർദ്രമാം മനസ്സിനെ പുൽകി പുൽകി പുണർന്നു.
മിഴികളിൽ ഒളിപ്പിച്ച് വച്ചൊരെൻ
ലോലഭാവത്തെ ഒരു മൃദുസ്പർശനത്താൽ ആർദ്രമാക്കി .
മൃദു പുഞ്ചിരിയിൽ ആയിരം നിനവുകൾ തുളുമ്പി.
ചുടു നെടുവീർപ്പുകളാൽ തിരതല്ലിയിടും
അലകളെ ഒരു മന്ദഹാസത്താൽ ശാന്തമാക്കി.
രഹസ്യമാം എൻ പ്രണയത്തെ
ഒരു ചെറു കാറ്റാൽ തൊട്ടുണർത്തി .
എൻ കാതിൽ മൊഴിഞ്ഞ ആ മൊഴികളെൻ
മനസ്സിനെ അർത്ഥവത്താക്കി.
എന്നോ മനസ്സിൽ വളർത്തിയോരെൻ
ചാഞ്ഞോരിലഞ്ഞിയിൽ താണ
കൊമ്പത്താടും ഊഞ്ഞാലായ് !
ആ മൊഴിയും മൊഴികളാകുന്ന കാറ്റിൻ ഗതിയിൽ
ആ ഊഞ്ഞാലിൽ ആടിത്തിമിർത്തു .
ആ തിമിർപ്പിൽ എവിടെയോ
ഒരു ഗർത്തത്തിൽ വഴുതി വീണു.
ആ ഗർത്തത്തിൽ ആ നോവിനെ
ഒരു മയിൽപ്പീലിയായ സൂക്ഷിപ്പൂ ....
എന്നും നിൻ മുൻപിൽ എത്തിടുമ്പോൾ
എന്നിലെ രഹസ്യമാം പ്രണയം
മൗനമാകുന്ന വാക്കുകളായ് .
വാക്കുകൾ മനസ്സിൽ തിരമാലകളായ്
അലകളടിക്കുമ്പോൾ
നിന്നോടുള്ള പ്രണയത്താൽ മൊഴികളാകളാതെ
അത് മൗനമായ് മാറുന്നു.
അത് വീണ്ടും ഒരു രഹസ്യമാം പ്രണയമായ്.
ഇതളുകൾ പൊഴിയും ദിനങ്ങളിൽ
നിൻ ഓർമ്മകൾ എന്നെ പുൽകിടും.
ആ ഓർമ്മകളിൽ എന്നും നിദ്രാവിഹീനയാകും.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments