Image

കാസര്‍കോട് നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ച സംഭവം : മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Published on 24 January, 2021
കാസര്‍കോട് നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ച സംഭവം : മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കാസര്‍കോട് : കാസര്‍കോട് നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ച്‌ സംഭവത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. റഫീക്കിന്റെ മരണ കാരണം ഘൃദയാഘാതമാണ് എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മര്‍ദ്ദനമേറ്റതിന്റെ ശാരീരിക പരിക്കുകളോ ആന്തരികാവയവങ്ങൾക്കു 

 കേടുപാടുകളോ ഇല്ലെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.


കഴിഞ്ഞ ദിവസമാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നരോപിച്ച്‌ നാട്ടുകാര്‍ റഫീക്കിനെ മര്‍ദ്ദിച്ചത്. ആശുപത്രിയില്‍ വെച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി ആരോപിച്ചത്. 


സ്ഥലത്ത് നിന്ന് ഇറങ്ങിയോടിയ റഫീക്കിനെ നാട്ടുകാര്‍ പിടിച്ച്‌ നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് അവശനായ റഫീക്കിനെ ഉച്ചയോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക