ചൈനീസ് ഖനി അപകടം: 9 മൃതദേഹങ്ങള്‍ കണ്ടെത്തി
VARTHA
26-Jan-2021
VARTHA
26-Jan-2021

ബെയ്ജിങ്: കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയില്‍ സ്‌ഫോടനത്തെ തുടര്‍ന്ന് തകര്‍ന്ന സ്വര്‍ണ ഖനിയില്‍ കുടുങ്ങിയവരില്‍ ഒമ്പതു പേരുടെ മൃതദേഹം കണ്ടെത്തി. 11 പേരെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഒമ്പതു തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തിയത്.
ഈ മാസം പത്തിനാണ് സ്‌ഫോടനത്തെ തുടര്‍ന്ന് തുരങ്കത്തിലേക്കുള്ള പ്രവേശന കവാടം തകര്‍ന്ന് തൊഴിലാളികള്‍ ഖനിയില്‍ അകപ്പെട്ടത്. 11 പേരെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയപ്പോള്‍ ബാക്കിയുള്ളവരെ ജീവനോടെ കണ്ടെത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു. പ്രവേശന കവാടത്തില്‍നിന്ന് 240 മീറ്റര്‍ ഉള്ളിലാണ് സ്‌ഫോടനം നടന്നത്.

70 ടണ്‍ അവശിഷ്ടങ്ങള്‍ക്കിടയിലായിരുന്നു കുടുങ്ങിയവര്‍ കിടന്നിരുന്നത്. രക്ഷാപ്രവര്‍ത്തകരുടെ രണ്ടാഴ്ച നീണ്ട നിരന്തര പരിശ്രമത്തിന്‍െറ ഫലമായാണ് എല്ലാവരെയും പുറത്തെത്തിക്കാനായത്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments