Image

എണ്‍പത്‌ വയസുകാരിയെ പീഡിപ്പിച്ച നാല്‍പ്പതുകാരനെ റിമാന്‍ഡ്‌ ചെയ്‌തു

Published on 11 July, 2012
എണ്‍പത്‌ വയസുകാരിയെ പീഡിപ്പിച്ച നാല്‍പ്പതുകാരനെ റിമാന്‍ഡ്‌ ചെയ്‌തു
തിരുവനന്തപുരം : എണ്‍പതുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ബന്ധുവായ നാല്‍പ്പതുകാരനെ കോടതിയില്‍ ഹാജരാക്കി.

കടയ്‌ക്കാവൂര്‍ കിഴക്കേവിള വീട്ടില്‍ താമസിക്കുന്ന സതീശന്‍(44) ആണ്‌ കടയ്‌ക്കാവൂര്‍ പോലീസിന്റെ പിടിയിലായത്‌. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. ആരുമില്ലാത്ത സമയം നോക്കി വൃദ്ധയുടെ വീട്ടിലെത്തിയ സതീശന്‍ വൃദ്ധയെ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. വൃദ്ധയുടെ ചെറുമകളുടെ ഭര്‍ത്താവാണ്‌ സതീശനെന്ന്‌ പോലീസ്‌ പറഞ്ഞു. മാനഭംഗത്തെ തുടര്‍ന്ന്‌ അവശ നിലയിലായ ഇവരെ മകളും നാട്ടുകാരും ചേന്ന്‌ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇയാള്‍ കടുത്ത മദ്യപാനിയെന്ന്‌ പോലീസ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക