Image

നെല്ലിയാമ്പതി: യുഡിഎഫ് സമിതിയുടെ കാര്യം ഗണേഷിനെ അറിയിച്ചിരുന്നുവെന്ന് തങ്കച്ചന്‍

Published on 11 July, 2012
 നെല്ലിയാമ്പതി: യുഡിഎഫ് സമിതിയുടെ കാര്യം ഗണേഷിനെ അറിയിച്ചിരുന്നുവെന്ന് തങ്കച്ചന്‍
കൊച്ചി: നെല്ലിയാമ്പതിയിലെ പാട്ടക്കരാര്‍ കാലാവധി തീര്‍ന്ന എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് പഠിക്കാനായി യുഡിഎഫ് ഉപസമിതി രൂപീകരിച്ചകാര്യം വനംമന്ത്രി കെ.ബി.ഗണേഷ്‌കുമാറിനെ അറിയിച്ചിരുന്നുവെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍. എം.എം.ഹസന്‍ അധ്യക്ഷനായാണ് സമിതി രൂപീകരിച്ചത്. എന്നാല്‍ സമിതിക്ക് ഇതുവരെ യോഗം ചേരാനായിട്ടില്ലെന്നും ഉടന്‍ യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് സിമിതിയോട് ആവശ്യപ്പെട്ടിട്ടുണ്‌ടെന്നും തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഈ വിഷയം ചര്‍ച്ച ചെയ്യാനായി 17ന് യുഡിഎഫ് യോഗം ചേരുമെന്നും തങ്കച്ചന്‍ പറഞ്ഞു. യുഡിഎഫ് ഉപസമിതി രൂപീകരിക്കുന്ന യോഗത്തില്‍ മന്ത്രി ഗണേഷ്‌കുമാര്‍ പങ്കെടുത്തിട്ടില്ലെന്നും അതിനാല്‍ പത്രവാര്‍ത്തകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്ന് ഗണേഷ് പറഞ്ഞത് ശരിയാമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക