Image

യുഎസിനു ഇന്ത്യയുമായി മികച്ച ബന്ധം: വൈറ്റ്ഹൌസ്

Published on 26 July, 2012
യുഎസിനു ഇന്ത്യയുമായി മികച്ച ബന്ധം: വൈറ്റ്ഹൌസ്
വാഷിംഗ്ടണ്‍: അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം എക്കാലത്തേയും മികച്ച നിലയിലാണ് പുരോഗമിക്കുന്നതെന്ന് വൈറ്റ്ഹൌസ്. ഇന്ത്യയുമായുള്ള ബന്ധത്തിനു അത്രയേറെ പ്രാധാന്യമാണ് അമേരിക്ക കല്പിക്കുന്നതെന്ന് വൈറ്റ്ഹൌസ് പ്രസ് സെക്രട്ടറി ജെ കാര്‍ണി പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത നേതാവാണെന്ന ടൈം മാസികയുടെ കവര്‍സ്റോറിയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മന്‍മോഹനേക്കുറിച്ച് യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ അഭിപ്രായമെന്താണെന്ന ചോദ്യത്തിനു, ഇതേക്കുറിച്ച് ചര്‍ച്ചകളില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും എന്നാല്‍ ഇന്ത്യയുമായുള്ള ബന്ധത്തിനു വളരെ വലിയ പ്രാധാന്യമാണ് അമേരിക്ക നല്‍കുന്നതെന്നും കാര്‍ണി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക