Image

എസ്.എഫ്.ഐയുടെ അനുശോചന പ്രമേയത്തില്‍ ടി.പിയുടെ പേരും

Published on 26 July, 2012
എസ്.എഫ്.ഐയുടെ അനുശോചന പ്രമേയത്തില്‍ ടി.പിയുടെ പേരും
പാലക്കാട്: എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് വായിച്ച അനുശോചന പ്രമേയത്തില്‍ ടി.പി ചന്ദ്രശേഖരന്റെ പേരും. എസ്.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ലിജോ ജോസാണ് പ്രമേയം വായിച്ചത്. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് പ്രതിനിധി സമ്മേളനത്തിലാണ് പ്രമേയം വായിച്ചത്.

നേരത്തെ തയാറാക്കിയ അനുശോചന പ്രമേയത്തില്‍ ടി.പിയുടെ പേരില്ലായിരുന്നുവെന്നാണ് സൂചന. നേതൃത്വം ഇടപെട്ട് പ്രസംഗമധ്യേ ലിജോ ജോസിന് കത്ത് നല്‍കി. അതിന് ശേഷമാണ് ടി.പിയുടെ പേരും അനുശോചന പ്രമേയത്തിന്റെ ഭാഗമായി വായിച്ചത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക