Image

രോഹിത് ശേഖര്‍ തിവാരിയുടെ മകനെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട്

Published on 27 July, 2012
രോഹിത് ശേഖര്‍ തിവാരിയുടെ മകനെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പിതൃതര്‍ക്കം സംബന്ധിച്ച കേസില്‍ ഡിഎന്‍എ ഫലം പുറത്തു വന്നതോടെ കോണ്‍ഗ്രസ്‌ നേതാവും മുന്‍ ആന്ധ്രാ ഗവണ്‍മെന്റ്‌ ഗവര്‍ണറുമായ എന്‍ഡി തിവാരി കുടുങ്ങി. ഇക്കാര്യത്തില്‍ പരാതിക്കാരനായ രോഹിത്‌ ശേഖറിന്റെ പിതാവ്‌ തിവാരി തന്നെയാണെന്ന്‌ ഡിഎന്‍എ പരിശോധനാഫലം പറയുന്നു.

തിവാരിയും രോഹിത്‌ ശേഖര്‍ എന്ന യുവാവും തമ്മില്‍ നടന്ന നിയമയുദ്ധത്തില്‍ ദില്ലി ഹൈക്കോടതിയാണ്‌ ഫലം പുറത്തുവിട്ടത്‌. രോഹിത്‌ മകനാണെന്ന അവകാശവാദം നേരത്തേ തിവാരി എതിര്‍ത്തതോടെയാണ്‌ പരിശോധന വേണ്ടി വന്നത്‌. 2008 ലാണ്‌ തര്‍ക്കം കോടതിയിലെത്തിയത്‌. ശേഖറിന്റെ വാദം തിവാരി നിഷേധിച്ചതോടെ ഡിഎന്‍ എ പരിശോധനയ്‌ക്ക് കോടതി ഉത്തരവിടുകയായിരുന്നു.

പരിശോധനാഫലം രഹസ്യമാക്കി വെയ്‌ക്കണമെന്ന തവാരിയുടെ അപ്പീലും കോടതി തള്ളിയിരുന്നു. പരിശോധന ഫലം ഇന്ന്‌ പുറത്തുവിടാനുള്ള ജൂലൈ 20 ലെ ഹൈക്കോടതി വിധിക്കെതിരേ തിവാരി നേരത്തേ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു.

പരിശോധനയ്‌ക്ക് രക്‌ത സാമ്പിളുകള്‍ നല്‍കുന്നത്‌ തടയാനും തിവാരി ശ്രമിച്ചിരുന്നു. എന്നാല്‍ വഴികളെല്ലാം അടഞ്ഞതോടെ മെയ്‌ 29 ന്‌ കോടതി വിധി മാനിച്ച്‌ സാമ്പിള്‍ നല്‍കാന്‍ തിവാരി തയ്യാറാകുകയായിരുന്നു. ഏപ്രില്‍ 29 ന്‌ നടന്ന പരിശോധന തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന്‌ 25,000 രൂപ പിഴ കൂടി തിവാരി അടയ്‌ക്കണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക