Image

അബ്‌കാരി നിയമഭേദഗതി: സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന്‌ മന്ത്രി

Published on 27 July, 2012
അബ്‌കാരി നിയമഭേദഗതി: സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന്‌ മന്ത്രി
കാസര്‍കോട്‌: അബ്‌കാരി നിയമം ഭേദഗതി ചെയ്‌ത ഹൈക്കോടതിയുടെ വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന്‌ എക്‌സൈസ്‌ വകുപ്പ്‌ മന്ത്രി കെ. ബാബു വെളിപ്പെടുത്തി. വിധി ദൗര്‍ഭാഗ്യകരമാണ്‌. കോടതി നിലപാടുകള്‍ സംസ്‌ഥാനത്ത്‌ സര്‍ക്കാരിന്റെ മദ്യനയം നടപ്പാക്കുന്നതിന്‌ പ്രയാസമുണ്ടാക്കുന്നു. ഏതു നയം നടപ്പാക്കണമെന്ന്‌ തീരുമാനിക്കാനുള്ള അധികാരം സര്‍ക്കാരിനാണ്‌. കോടതി വിധി ഏതുസാഹചര്യത്തിലാണ്‌ എന്ന്‌ പരിശോധിച്ച്‌ നിയമോപദേശം തേടുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ അബ്‌കാരി നിയമഭേദഗതി ശാസ്‌ത്രീയമല്ലെന്നു നിരീക്ഷിച്ചാണ്‌ കോടതി പുതിയ നയം റദ്ദാക്കിയത്‌. ദൂരപരിധി വ്യവസ്‌ഥമൂലം സ്‌റ്റാര്‍ ഹോട്ടലില്‍ താമസിക്കുന്നവര്‍ക്കും വ്യാജമദ്യത്തെ ആശ്രയിക്കേണ്ടിവരും. ഹോട്ടല്‍ വ്യവസായത്തെ ഇത്‌ ദോഷകരമായി ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. നടപ്പുവര്‍ഷം ഫോര്‍ സ്‌റ്റാര്‍ ഹോട്ടലുകള്‍ക്കും അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ 30 മുറിയെങ്കിലുമുള്ള ഫൈവ്‌ സ്‌റ്റാര്‍ ഹോട്ടലുകള്‍ക്കും മാത്രം ബാര്‍ ലൈസന്‍സ്‌ നല്‍കൂ എന്നതായിരുന്നു പ്രധാന ഭേദഗതി. ഇതാണ്‌ ഹൈക്കോടതി റദ്ദാക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക