Image

പണം തിരിമറി: അഞ്ച് കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടു

Published on 27 July, 2012
പണം തിരിമറി: അഞ്ച് കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടു
വയനാട്: വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ പണം തിരിമറി നടത്തിയ കുറ്റത്തിന് അഞ്ച് എംപാനല്‍ കണ്ടക്ടര്‍മാരെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു. സംഭവത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. ടിക്കറ്റര്‍ ഹെഡ് ക്യാഷ് ക്ലര്‍ക്ക് ഷാജഹാനും കണ്ടക്ടര്‍മാരും ചേര്‍ന്നാണ് വെട്ടിപ്പ് നടത്തിയത്. 

സൈറ്റ് ഇന്‍സ്‌പെക്ഷന്‍ ടീമിന്റെ നേത്യത്വത്തില്‍ ബത്തേരി ഡിപ്പോയില്‍ നടത്തിയ പരിശോധനയിലാണ് പണം തിരിമറി കണെ്ടത്തിയത്. അമ്പത് ലക്ഷം രൂപ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക നിഗമനമെങ്കിലും ഇത് ഒരു കോടിയോളം വരുമെന്നാണ് അനൗദ്യോഗിക വിവരം. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക