Image

പാറ്റ്‌ന പീഡനം: മൂന്നു പേര്‍ അറസ്റ്റില്‍

Published on 27 July, 2012
പാറ്റ്‌ന പീഡനം: മൂന്നു പേര്‍ അറസ്റ്റില്‍
പാറ്റ്‌ന: പ്രായപൂര്‍ത്തിയാകാത്ത ബാലികയെ മാനഭംഗപ്പെടുത്തുകയും വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ജൂണ്‍ 14ന് രാജ്‌വംശി നഗറില്‍വച്ചാണു ബാലിക പീഡിപ്പിക്കപ്പെട്ടത്. കോച്ചിംഗ് ക്ലാസിനായി വീട്ടില്‍നിന്നു പുറപ്പെട്ട ബാലികയെ അഞ്ചു പേരടങ്ങിയ സംഘം ക്രൂരമായി മാനഭംഗപ്പെടുത്തുകയും ഈ വീഡിയോ ദൃശ്യങ്ങള്‍ പ്രതികള്‍ സിഡിയിലൂടെയും എംഎംഎസിലൂടെയും പ്രചരിപ്പിക്കുകയും ചെയ്തു. കേസിലെ പ്രധാന പ്രതിയായ പ്രശാന്ത് ഝാ സിംല കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ജലന്ധറില്‍നിന്നും ബിഹാറിലെ ചാപ്രയില്‍നിന്നുമാണു രണ്ടുപേര്‍ പിടിയിലായത്. ജൂണ്‍ 28ന് പത്രങ്ങളിലൂടെ വാര്‍ത്ത പുറത്തുവന്നതോടെയാണു പീഡനം പുറംലോകമറിയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക