Image

സംസ്ഥാനത്ത് മദ്യവില്‍പന കൂടിവരുന്നു

Published on 27 July, 2012
സംസ്ഥാനത്ത് മദ്യവില്‍പന കൂടിവരുന്നു
കൊച്ചി: സംസ്ഥാനത്ത് മദ്യവില്‍പന വര്‍ഷം തോറും കൂടി വരികയാണെന്ന് കോടതി കണക്കുകള്‍ സഹിതം ചൂണ്ടിക്കാട്ടി. ബാര്‍ ലൈസന്‍സ് ഫീസ്, വില്‍പന നികുതി, എക്‌സൈസ് തീരുവ എന്നിവയില്‍ നിന്ന് സര്‍ക്കാരിന് പ്രതിവര്‍ഷം 7,000 കോടി രൂപയാണ് കിട്ടുന്നത്. മദ്യവില്‍പനയിലെ വര്‍ധന മൂലം നേട്ടമുണ്ടാകുന്നത് പ്രധാനമായും സര്‍ക്കാരിനും സര്‍ക്കാരിന് കീഴിലുള്ള കോര്‍പ്പറേഷനുകള്‍ക്കുമാണെന്നും കോടതി വിലയിരുത്തുന്നു. 2012 നവംബര്‍ 30 വരെ 708 ഹോട്ടലുകള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കുമാണ് സര്‍ക്കാര്‍ ബാര്‍ അനുവദിച്ചിട്ടുള്ളത്. ഇതില്‍ 450ഉം സ്റ്റാര്‍ പദവിയില്ലാത്ത സാധാരണ ഹോട്ടലുകളാണ്. 

സംസ്ഥാനത്ത് 2010 11 സാമ്പത്തിക വര്‍ഷം 19.5 കോടി ലിറ്റര്‍ മദ്യമാണ് വിറ്റത്. 13.3 കോടി ലിറ്റര്‍ ബിയറും വിറ്റു. സംസ്ഥാനത്തെ വിദേശമദ്യത്തിന്റെ മൊത്തക്കച്ചവടം പൂര്‍ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. ബിവറേജസ് കോര്‍പ്പറേഷന് 384 ചില്ലറ വില്‍പനശാലകളുണ്ട്. സപ്ലൈകോ, കണ്‍സ്യൂമര്‍ ഫെഡ് എന്നിവയുടേതുള്‍പ്പെടെ 400 ചില്ലറ വില്‍പനശാലകള്‍ സംസ്ഥാനത്തുണ്ട്. കെ.ടി.ഡി.സി. ബിയര്‍, വൈന്‍ പാര്‍ലറുകളും നടത്തുന്നു. ബിവറേജസ് കോര്‍പ്പറേഷന്റെ വില്‍പന 200910ല്‍ ആയിരം കോടി രൂപയോളം വര്‍ധിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക