Image

ചില മന്ത്രിമാര്‍ കൊള്ളാത്തവര്‍, രാഹുലിനും സുധീരന്റെ വിമര്‍ശനം

Published on 29 July, 2012
ചില മന്ത്രിമാര്‍ കൊള്ളാത്തവര്‍, രാഹുലിനും സുധീരന്റെ വിമര്‍ശനം
തിരുവനന്തപുരം: കേരളത്തിലെ ചില മന്ത്രിമാര്‍ കൊള്ളാത്തവരാണെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ വി.എം സുധീരന്‍ വ്യക്തമാക്കി. നാട്ടില്‍ എന്താ നടക്കുന്നതെന്ന്‌ പോലും പലര്‍ക്കും മനസിലായിട്ടില്ല.പേഴ്‌സണല്‍ സ്റ്റാഫിന്റെ പിടിയിലാണ്‌ ചിലര്‍. മന്ത്രിമാരെ ഇരുത്തിക്കൊണ്‌ട്‌ വരുന്നവര്‍ക്ക്‌ പഴ്‌സണല്‍ സ്റ്റാഫ്‌ നിര്‍ദേശം കൊടുക്കുന്ന സംഭവങ്ങള്‍ ഉണ്‌ടെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ കംപ്യൂട്ടറും ഇ- മെയിലും മാത്രം വെച്ചു രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ യുപി തന്നെയാകും ഫലമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത്‌ യൂത്ത്‌ കോണ്‍ഗ്രസിന്റെ ഒരു ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക