Image

അതിവേഗ റെയില്‍ ഇടനാഴി: നടപടി വേഗത്തിലാക്കുന്നു

Published on 30 July, 2012
അതിവേഗ റെയില്‍ ഇടനാഴി: നടപടി വേഗത്തിലാക്കുന്നു
ന്യൂഡല്‍ഹി: അതിവേഗ റെയില്‍ ഇടനാഴി പദ്ധതിക്കു കരാര്‍ നല്‍കുന്നതുള്‍പ്പെടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ റെയില്‍വേ മന്ത്രാലയം നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ രൂപീകരിക്കാന്‍ ഒരുങ്ങുന്നു. റെയില്‍വേയിലെ നാല് ഉന്നത ഉദ്യോഗസ്ഥരാകും കോര്‍പറേഷന്‍ അംഗങ്ങള്‍. സാധ്യതാ പഠനം, കരാര്‍ നടപടികള്‍, പദ്ധതി നടപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങളിലുള്ള ചുമതലയാവും കോര്‍പറേഷന്‍ നിര്‍വഹിക്കുക.

ചെന്നൈ- ബാംഗളൂര്‍- തിരുവനന്തപുരം അടക്കം എട്ട് അതിവേഗ റെയില്‍ ഇടനാഴികള്‍ നിര്‍മിക്കുന്നതിനാണ് റെയില്‍വേ പദ്ധതി തയാറാക്കിയിരിക്കുന്നത്. 492 കിലോമീറ്റര്‍ നീളമുള്ള മുംബൈ- അഹമ്മദാബാദ് പാതയ്ക്കാണ് ആദ്യ പരിഗണന. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗമുള്ള ബുള്ളറ്റ് ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുന്നതോടെ രാജ്യത്തെ പ്രധാന വാണിജ്യ നഗര ങ്ങള്‍ തമ്മിലുള്ള ദൂരം രണ്ടര മണിക്കൂറായി ചുരുങ്ങും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക