Image

ഫേസ്ബുക്കിന് മത്സരമുയര്‍ത്തി ‘സലാം വേള്‍ഡ് ’

Published on 30 July, 2012
ഫേസ്ബുക്കിന് മത്സരമുയര്‍ത്തി ‘സലാം വേള്‍ഡ് ’
അങ്കാറ: സോഷ്യല്‍ നെറ്റ്വര്‍ക് മീഡിയയിലെ മുടിചൂടാമന്നനായ ഫേസ്ബുക്കിനോട് മത്സരിക്കാന്‍ പുതിയ സ്ഥാപനം വരുന്നു. ഇസ്ലാമിക് ഫേസ്ബുക് എന്നറിയപ്പെടുന്ന തുര്‍ക്കി ആസ്ഥാനമായ ‘സലാംവേള്‍ഡ്’ ആണ് ഫേസ്ബുക്കിന് വെല്ലുവിളിയാവുന്നത്. മുസ്ലിം സമൂഹത്തിന്റെ ഉന്നമനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇതിന്റെ നിര്‍മാതാക്കള്‍ പറയുന്നു. ഇത് പ്രചാരത്തില്‍ വരുന്നതോടെ ഫേസ്ബുക്കിന്റെ ഉപഭോക്താക്കള്‍ കുറയുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഫേസ്ബുക്കിന് കഴിഞ്ഞ മാര്‍ച്ച് മുതല്‍ തുര്‍ക്കിയില്‍ മാത്രം നാലു ലക്ഷത്തോളം ഉപഭോക്താക്കള്‍ നഷ്ടമായി.

ലോകത്ത് 25 കോടിയോളം മുസ്ലിംകള്‍ ഫേസ്ബുക് ഉപയോഗിക്കുന്നുണ്ട്. മറ്റൊരു സാധ്യത ഇല്ലാഞ്ഞതിനാലാണിതെന്നും ‘സലാം വേള്‍ഡ് ’വരുന്നതോടെ ഇതിന് പരിഹാരമാവുമെന്നും അവര്‍ പറയുന്നു.

ഒക്ടോബറോടെ 17 രാജ്യങ്ങളില്‍ സലാം വേള്‍ഡ് പ്രാബല്യത്തില്‍ വരും. യൂസുഫ്കുര്‍ദ് ആണ് ‘സലംവേള്‍ഡി’ന്റെ പബ്‌ളിക് റിലേഷന്‍സ് ഡയറക്ടര്‍.

ഫേസ്ബുക്കിന് മത്സരമുയര്‍ത്തി ‘സലാം വേള്‍ഡ് ’
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക