Image

ജാമ്യത്തിന് കൈക്കൂലി: ബി.ജെ.പി എം.എല്‍.എ അറസ്റ്റില്‍

Published on 30 July, 2012
ജാമ്യത്തിന് കൈക്കൂലി: ബി.ജെ.പി എം.എല്‍.എ അറസ്റ്റില്‍
ബംഗളൂരു: അനധികൃത ഇരുമ്പയിര് ഖനന കേസില്‍ കര്‍ണാടക മുന്‍മന്ത്രി ജി. ജനാര്‍ദനറെഡ്ഡിക്ക് ജാമ്യം ലഭിക്കാന്‍ ഹൈദരാബാദ് സി.ബി. ഐ ജഡ്ജിക്ക് 10 കോടി കൈക്കൂലി നല്‍കിയ സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എയെ അറസ്റ്റുചെയ്തു. ബെല്ലാരി ജില്ലയിലെ കാംപ്‌ളിയില്‍നിന്നുള്ള എം.എല്‍.എ ടി.എച്ച്. സുരേഷ്ബാബുവിനെയാണ് തിങ്കളാഴ്ച ആന്ധ്രപ്രദേശ് അഴിമതിവിരുദ്ധ വിഭാഗം (എ.സി.ബി) അറസ്റ്റുചെയ്തത്. 

ഇയാളെ ചൊവ്വാഴ്ച ഹൈദരാബാദ് കോടതിയില്‍ ഹാജരാക്കും.29നകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സുരേഷ്ബാബു, സോമശേഖര റെഡ്ഡി എന്നിവര്‍ക്ക് അന്വേഷണസംഘം സമന്‍സ് അയച്ചിരുന്നു.തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹൈദരാബാദിലെത്തിയ സുരേഷ്ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആഗസ്റ്റ് മൂന്നുവരെ സമയം അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് സോമശേഖര റെഡ്ഡി അന്വേഷണസംഘത്തിന് കത്ത് നല്‍കിയതിനാല്‍ അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ജനാര്‍ദന റെഡ്ഡിയുടെ സഹോദരനും എം.എല്‍.എയുമായ സോമശേഖര റെഡ്ഡി അടക്കം ഏഴുപേര്‍ക്കെതിരെ കേസെടുത്തിരുന്നു.


ജാമ്യത്തിന് കൈക്കൂലി: ബി.ജെ.പി എം.എല്‍.എ അറസ്റ്റില്‍
സുരേഷ് ബാബു എം.എല്‍.എ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക