Image

ആരവങ്ങള്‍ക്കു നടുവില്‍ ലണ്ടന്‍

കാരൂര്‍ സോമന്‍ Published on 30 July, 2012
ആരവങ്ങള്‍ക്കു നടുവില്‍ ലണ്ടന്‍
ലണ്ടന്‍: ഇവിടുത്തെ തിരക്കേറിയ തെരുവുകളിലെ സ്ഥിരതാമസക്കാര്‍ക്കു പോലും സമനില തെറ്റിയ ദിവസം. ശബ്ദകോലാഹലങ്ങള്‍ക്കു നടുവില്‍ തിരക്കിന്റെ ആദ്യദിനം. ലണ്ടന്‍ ഒളിംപിക്‌സ് ദീപശിഖ എത്തിയതു മുതല്‍ ഈ നഗരം ഉറങ്ങിയിട്ടില്ല. ലോകത്തിന്റെ കണ്ണും കാതുമെല്ലാം തങ്ങളുടെ മേല്‍ തുറന്നിരിക്കുന്നുവെന്ന തോന്നല്‍ ലണ്ടന്‍ നിവാസികള്‍ക്ക് അത്ര വിശ്വസിക്കാനാവാത്തതു പോലെ. എവിടെയും പ്രകാശപൂരിതമായ ഒളിംപിക് വളയങ്ങള്‍. വാഹനങ്ങളിലെല്ലാം ഒളിംപിക്് ചിഹ്‌നങ്ങള്‍. റോഡുകള്‍ക്കെല്ലാം പുതിയ താരപ്രഭ. കണ്ണിനും മനസിനും പൊന്‍കണിയൊരുക്കി സ്റ്റാര്‍ട്ട്‌ഫോഡ് ഒളിംപിക്‌സ് സ്‌റ്റേഡിയം. 

അതിന്റെ ഓരത്തു പോലും അത്ര പെട്ടെന്ന് എത്താന്‍ കഴിയുന്നതേയില്ല. ഇവിടേക്കു തുടങ്ങിയ നാലായിരത്തോളം ട്രെയിന്‍ സര്‍വീസുകളും ആകെ താളം തെറ്റിയ ദിവസമായിരുന്നു ഇന്നലെ. എല്ലാവരും ഒളിംപിക്‌സ് എന്ന കായികമാമാങ്കത്തിനു പിന്നിലേക്ക് ഒഴുകിയിറങ്ങുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ക്കു പിന്നാലെ കച്ചവടവും വാണിഭവുമൊക്കെ തകൃതി. ഫാഷന്‍ ഷോകള്‍, തെരുവ് അഭ്യാസങ്ങള്‍ എന്നിവയ്്ക്ക് പുറമേ, തൊട്ടതിനും പിടിച്ചതിനുമൊക്കെ ഒരു ഒളിംപിക്‌സ് ടച്ച് എല്ലായിടത്തും പ്രകടം.

അതിനിടയ്ക്ക് പോക്കറ്റടിയും അനധികൃത കുടിയേറ്റക്കാരുടെ വരവുമൊക്കെ ആയതോടെ, പൊലീസിനു പിടിപ്പതു പണിയായി. സെക്യൂരിറ്റിയായി സ്‌കൂള്‍ കുട്ടികളെ പോലും പലയിടത്തും കാണാനുണ്ട്. എന്നാല്‍, ഇംഗ്ലീഷ് അറിയാത്തവര്‍ പലേടത്തും മാനം നോക്കിനില്‍ക്കുന്ന കാഴ്ച ആരെയും അത്ഭുതപ്പെടുത്തും. അവര്‍ക്കൊപ്പമുള്ള ദ്വിഭാഷി മാറിയ ലണ്ടന്റെ വിസ്മയ മുഖം കണ്ട് അന്തംവിട്ടു നില്‍ക്കുന്നതും കാണാമായിരുന്നു.

ഒളിംപിക്‌സിനു ദീപം പകര്‍ന്ന രാത്രിയിലെ കണ്ണഞ്ചിപ്പിക്കുന്ന ലേസര്‍ നൃത്തങ്ങള്‍ക്കിടയിലും കല്ലുകടിപോലെ ഗതാഗതം പലേടത്തും താറുമാറായി. മണിക്കൂറില്‍ 25000 യാത്രക്കാരെ ഉള്‍ക്കൊണ്ടു പായുന്ന ജാവലിന്‍ ട്രെയിനിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കാന്‍ പല വോളന്റിയേഴ്‌സിനും കഴിഞ്ഞതുമില്ല. ട്രെയിന്‍ ഷെഡ്യൂള്‍ തന്നെ പലപ്പോഴും പാളംതെറ്റി. ഇതു സംബന്ധിച്ച അറിയിപ്പ് സ്റ്റാര്‍ട്ട്‌ഫോഡ് സ്‌റ്റേഡിയത്തിനു സമീപത്തെ കൂറ്റന്‍ ലൈറ്റ് ബോര്‍ഡില്‍ തെളിയുന്നുണ്ടായിരുന്നെങ്കിലും അതിവേഗ ട്രെയിനിന് താളം തെറ്റി. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത്തിലാണ് ലണ്ടനിലെ സെന്റ് പാന്‍ക്രാസ് സ്‌റ്റേഷനില്‍ നിന്ന് ഒളിംപിക്‌സ് വില്ലേജായ സ്റ്റാട്ട്‌ഫോഡിലേയ്ക്ക് ഈ ട്രെയിന്‍ പായുന്നത്.

എന്നാല്‍, അത്‌ലിറ്റുകളെയും ഒഫീഷ്യലുകളെയുമൊന്നും ട്രാഫിക് പ്രശ്‌നം ബാധിച്ചില്ല. അവരൊക്കെയും വില്ലേജിനുള്ളിലായതിനാല്‍ പുറത്തെ പുലിവാലുകളൊന്നും അറിഞ്ഞിട്ടുമില്ല. 

ഉദ്ഘാടന മഹാമഹം കഴിഞ്ഞ് രാത്രി വീട്ടില്‍ എത്തണമെങ്കില്‍ ഒളിംപിക്‌സ് വില്ലേജില്‍ നിന്നുള്ള ട്രെയിനില്‍ കയറാനുള്ള സൗകര്യമുണ്ട്. ഓക്‌സ്ഫഡിലേക്ക് വെളുപ്പിനെ 2.20 നും മാഞ്ചസ്റ്ററിലേക്ക് 2.30നും ട്രെയിനുണ്ട്. എന്നാല്‍, അതു സമയത്തിനുണ്ടാവുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. തന്നെയുമല്ല, അസമയത്തും സ്റ്റാര്‍ട്ട്‌ഫോഡിനും ലണ്ടനും പരിസര പ്രദേശങ്ങള്‍ക്കും ഉറക്കമേയില്ല. തെരുവുകളിലെങ്ങും നൃത്തവും പാട്ടും. ഒരു സെക്കന്‍ഡ് പോലും കണ്ണിമ മങ്ങാതെ ഒളിംപിക്‌സിന്റെ ആരവങ്ങളെ നെഞ്ചേറ്റി ലണ്ടന്‍ ജനതയും കാത്തിരിക്കുന്നു. പുതിയ വേഗങ്ങളെയും പുതിയ ഉയരങ്ങളെയും കണ്‍കുളിര്‍ക്കെ കാണാന്‍. 



ആരവങ്ങള്‍ക്കു നടുവില്‍ ലണ്ടന്‍
ഒളിംപിക്‌സ് ഉദ്ഘാടന ആഘോഷത്തില്‍ നിന്നും
ആരവങ്ങള്‍ക്കു നടുവില്‍ ലണ്ടന്‍
ആരവങ്ങള്‍ക്കു നടുവില്‍ ലണ്ടന്‍
ആരവങ്ങള്‍ക്കു നടുവില്‍ ലണ്ടന്‍
ആരവങ്ങള്‍ക്കു നടുവില്‍ ലണ്ടന്‍
ആരവങ്ങള്‍ക്കു നടുവില്‍ ലണ്ടന്‍
ആരവങ്ങള്‍ക്കു നടുവില്‍ ലണ്ടന്‍
ആരവങ്ങള്‍ക്കു നടുവില്‍ ലണ്ടന്‍
ആരവങ്ങള്‍ക്കു നടുവില്‍ ലണ്ടന്‍
ആരവങ്ങള്‍ക്കു നടുവില്‍ ലണ്ടന്‍
ആരവങ്ങള്‍ക്കു നടുവില്‍ ലണ്ടന്‍
ആരവങ്ങള്‍ക്കു നടുവില്‍ ലണ്ടന്‍
ആരവങ്ങള്‍ക്കു നടുവില്‍ ലണ്ടന്‍
ആരവങ്ങള്‍ക്കു നടുവില്‍ ലണ്ടന്‍
ആരവങ്ങള്‍ക്കു നടുവില്‍ ലണ്ടന്‍
ആരവങ്ങള്‍ക്കു നടുവില്‍ ലണ്ടന്‍
ആരവങ്ങള്‍ക്കു നടുവില്‍ ലണ്ടന്‍
ആരവങ്ങള്‍ക്കു നടുവില്‍ ലണ്ടന്‍
ആരവങ്ങള്‍ക്കു നടുവില്‍ ലണ്ടന്‍
ആരവങ്ങള്‍ക്കു നടുവില്‍ ലണ്ടന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക