Image

300 ഇന്ത്യക്കാര്‍ അറസ്റ്റില്‍

Published on 24 September, 2012
300 ഇന്ത്യക്കാര്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: വിസ നിയമങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് കുവൈത്തില്‍ 2136 വിദേശികള്‍ അറസ്റ്റിലായി. ഇവരില്‍ 300ല്‍പരം ഇന്ത്യക്കാരുള്ളതായി എംബസിയില്‍ വിവരം ലഭിച്ചു. അറസ്റ്റിലായവരില്‍ മലയാളികള്‍ ഉള്‍പ്പെട്ടതായി സംശയമുണ്ട്. അറസ്റ്റിലായവരുടെ ബന്ധുക്കളില്‍നിന്ന് മുന്നൂറോളം അപേക്ഷകള്‍ ലഭിച്ചതായും ഞായറാഴ്ച മുതല്‍ ഇവരെ നേരില്‍ കാണാന്‍ പൊലീസ് സ്‌റ്റേഷനുകളില്‍ ബന്ധപ്പെടുമെന്നും ഇന്ത്യന്‍ എംബസി ജീവനക്കാര്‍ പറഞ്ഞു. ചിലരെ ഇതിനകം വിട്ടയച്ചിട്ടുണ്ട്.വിസാ കാലാവധി കഴിഞ്ഞിട്ടും തങ്ങുക, മോഷണം, മദ്യമയക്കുമരുന്ന് ഇടപാട് നടത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തവരാണ് അറസ്റ്റിലായത്. ഇത്തരക്കാരെ കൂവൈത്തിലേക്കുള്ള പ്രവേശനം പൂര്‍ണമായും നിഷേധിച്ച് കയറ്റിവിടുകയാണ് പതിവ്. കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഇത്തരം പരിശോധനകളും മറ്റും കര്‍ശനമായി തുടരുമെന്നും തൊഴിലാളികളെ കാണാതായ വിവരം അറിയിക്കാത്ത സ്‌പോണ്‍സര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.









Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക