Image

പ്രളയം; 24 മരണം

Published on 24 September, 2012
പ്രളയം; 24 മരണം
സിക്കിം : വടക്കന്‍ സിക്കിമിലെ ചുങ്താങ് മേഖലയില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും 24 പേര്‍ മരിച്ചു. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ 9 പേരും ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനിലെ 12 പേരും മൂന്ന് പ്രദേശവാസികളുമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. പ്രധാന റോഡുകളില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗത യോഗ്യമല്ലാതായി. ശനിയാഴ്ച മുതല്‍ പ്രദേശത്ത് മഴ പെയ്തിരുന്നു. ഒരു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാകേന്ദ്രത്തില്‍ നിന്നുള്ള വിവരം. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് വ്യോമസേനാ ഹെലികോപ്ടറും ഒരു കരസേനാ ഹെലികോപ്ടറും വിട്ടുനല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പ്രതികൂല കാലാവസ്ഥമൂലം ഇവയുടെ പ്രവര്‍ത്തനം വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ സാധിച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക