Image

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷമാബത്ത 7 ശതമാനം കൂട്ടി

Published on 24 September, 2012
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷമാബത്ത 7 ശതമാനം കൂട്ടി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത ഏഴുശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രസഭ തീരുമാനിച്ചു. പുതുക്കിയ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 72 ശതമാനമായിരിക്കും. 80 ലക്ഷംവരുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ഇതിന്റെ ഗുണം ലഭിക്കും.

ജൂലായ്‌ മുതലുള്ള അവശേഷിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ 5000 കോടി രൂപയുടെ അധിക ബാധ്യതയാണ്‌ ഇതുമൂലം സര്‍ക്കാരിനുണ്ടാകുക. കഴിഞ്ഞ ജൂലായ്‌ ഒന്നു മുതല്‍ മുന്‍കാല പ്രബല്യമുണ്ടാകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക