Image

ടിപി വധം കോടിയേരി അറിയാതെ നടക്കില്ല:പി.സി.ജോര്‍ജ്

Published on 24 September, 2012
ടിപി വധം കോടിയേരി അറിയാതെ നടക്കില്ല:പി.സി.ജോര്‍ജ്
കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധം കോടിയേരി ബാലകൃഷ്ണന്‍ അറിയാതെ നടക്കില്ലെന്ന് പി.സി.ജോര്‍ജ്. വധക്കേസില്‍ ഉന്നതരായ ആളുകള്‍ ഇനിയും പിടിയിലായിട്ടില്ല. ഷുക്കൂര്‍, ഫസല്‍ കൊലപാതകങ്ങളും കോടിയേരി അറിയാതെ നടക്കില്ല. ടി.പി. വധം സിബിഐയോ മറ്റേതെങ്കിലും ഏജന്‍സിയോ അന്വേഷിക്കണമെന്ന കാര്യം കോടതി തീരുമാനിക്കും. ടി.പി.വധം സംബന്ധിച്ച് പ്രസ്താവന നടത്തുമ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറച്ചു കൂടി സംയമനം പാലിക്കണമെന്നും ജോര്‍ജ് പറഞ്ഞു.

വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിച്ച മോഹന്‍ലാലിനെതിരെ കേസെടുക്കാന്‍ ഒരു മാസം താമസിച്ചത് വനം മന്ത്രിയുടെ ഇടപെടല്‍ മൂലമാണ്.മൃഗത്തോല്‍ സൂക്ഷിച്ചത് ഗണേഷോ അദ്ദേഹത്തിന്റെ അച്ഛനോ ആയിരിക്കും .ടോമിന്‍ തച്ചങ്കരിയെ പൊലീസില്‍ വച്ചു കൊണ്ടിരിക്കുന്നതു മഹാപാപമാണെന്നും ജോര്‍ജ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക