Image

കാമുകന്റെകൂടെ താമസിക്കുന്ന ആദ്യഭാര്യക്ക് അറുപതുകാരന്‍ 10 വര്‍ഷമായി ചെലവിനു നല്‍കുന്നു !

Published on 24 September, 2012
കാമുകന്റെകൂടെ താമസിക്കുന്ന ആദ്യഭാര്യക്ക് അറുപതുകാരന്‍ 10 വര്‍ഷമായി ചെലവിനു നല്‍കുന്നു !
കോഴിക്കോട്: നീതിനിഷേധിക്കപ്പെടുന്ന സ്ത്രീകളുടെ വിലാപങ്ങള്‍ മാത്രം ചര്‍ച്ചയാവുന്ന കാലത്ത് നിതിനിഷേധത്തിന്റെ പേരില്‍ പുരുഷന്‍മാരും ഒത്തൊരുമിച്ചു. കുടുംബതര്‍ക്കങ്ങളില്‍പെട്ട് കോടതി നടപടികളില്‍ കുടുങ്ങി ജീവിതം വലിച്ച് നീട്ടുന്ന പുരുഷന്‍മാരുടെ കൂട്ടായ്മയായ ജനമിത്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കുടുംബക്ഷേമ നീതിവേദി സംഗമാണ് വ്യത്യസ്ത തലങ്ങളില്‍ നിന്നെത്തിയ പുരുഷന്‍മാരുടെ സംഗമവേദിയായി മാറിയത്.

വിവാഹമോചിതയായി കാമുകനൊത്ത് താമസിക്കുന്ന ആദ്യ ഭാര്യയക്ക് 10 വര്‍ഷമായി ചെലവിന് നല്‍കുന്ന 60 വയസുകാരന്റെ വിലാപം,മാനസികരോഗം മറച്ച് വച്ച് വിവാഹിതയായ യുവതി പിന്നെ ഭര്‍ത്താവിനെതിരെ ക്രിമിനല്‍ കേസ് നല്‍കിയതിന്റെ പരിവേദനവുമായി 30 കാരന്‍,വര്‍ഷങ്ങളായി കുടുംബ കോടതിവരാന്തകളില്‍ ജീവിതം തീര്‍ക്കുന്നവരുടെ ഒത്തുകൂടലായി ജനമിത്രം സംഗമം മാറി.

കുടുംബബന്ധങ്ങളിലുണ്ടാകുന്ന നിസാരതര്‍ക്കങ്ങളെ ഊതിപെരുപ്പിച്ച് വലുതാക്കി കമ്മീഷന്‍ പറ്റുന്ന ഒരു വിഭാഗം അഭിഭാഷകര്‍ക്കെതിരെ സംഗമത്തില്‍ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. കുടുംബതര്‍ക്കങ്ങള്‍ ഉള്ള വീടുകള്‍ കണ്‌ടെത്തി കേസിന്റെ ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ ഏജന്റുമാര്‍ വരെ രംഗത്തുണെ്ടന്നായിരുന്നു ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രധാനം.സ്ത്രീയ്ക്കു മാത്രം പരാതിപ്പെടാവുന്ന കുടുംബ കോടതികളുടെ സ്ഥാനത്ത് സ്ത്രീയ്ക്കും പുരുഷനും പരാതിപ്പെടാവുന്ന കോടതികള്‍ വരണം.

സാമൂഹ്യക്ഷേമവകുപ്പിന്റെയും നേതൃത്വത്തില്‍ നടക്കുന്ന സ്ത്രീബോധവല്‍കരണ ക്ലാസുകളിലെ പ്രധാന പ്രേരണ പുരുഷവിദ്വേഷവും കുടുംബശ്ഛിദ്രവുമാണ്.ഭാവിതലമുറയെ നശിപ്പിക്കുന്ന ഇത്തരം കുടുംബവിരുദ്ധ ക്ലാസുകള്‍ക്ക് നികുതിപണം ചെലവഴിക്കുന്നത് സംബന്ധിച്ച് ഭരണാധികാരികള്‍ പുനരാലോചിക്കണം. സ്ത്രീസംരക്ഷണ നിയമങ്ങളിലെ ലിംഗവിവേചനം അവസാനിപ്പിക്കണമെന്നും വനിതാ കമ്മീഷന്റെ ഏകപക്ഷീയ സംവിധാനങ്ങള്‍ പിരിച്ച് വിടണമെന്നാണ് ജനമിത്രം കുടുംബക്ഷേമ നീതിവേദിയുടെ ആവശ്യം.

അന്യോനം പിണങ്ങി നില്‍ക്കുന്നതും കേസുകളില്‍ അകപ്പെട്ടിരിക്കുന്ന നൂറുകണക്കിന് ഭാര്യാഭര്‍ത്താക്കന്‍മാരുടെ കുടുംബതര്‍ക്കത്തിന് പരിഹാരമായാണ് സംഘടന രൂപീകരിച്ചത്. സംഗമം പുതിയറ കെ.എം.എ ഓഡിറ്റോറിയത്തില്‍ ചലചിത്രതാരം മാമുക്കോയ ഉദ്ഘാടനം ചെയ്തു. ജനമിത്രം സംസ്ഥാന പ്രസിഡന്റ് ചെറുനി അധ്യക്ഷത വഹിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക