Image

ബിഹാറിനു പ്രത്യേക പദവി: നിതീഷിന്റെ നോട്ടം പ്രധാനമന്ത്രി പദമെന്ന് പാസ്വാന്‍

Published on 24 September, 2012
ബിഹാറിനു പ്രത്യേക പദവി: നിതീഷിന്റെ നോട്ടം പ്രധാനമന്ത്രി പദമെന്ന് പാസ്വാന്‍
പാറ്റ്‌ന: ബിഹാറിനു പ്രത്യേക പദവി വേണമെന്ന മുഖ്യമന്ത്രി നിതിഷ് കുമാറിന്റെ അവകാശവാദം പ്രധാനമന്ത്രി പദത്തില്‍ നോട്ടമിട്ടുള്ളതാണെന്നു ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാന്‍. 2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഘടകകക്ഷികള്‍ക്കിടയില്‍ പ്രധാനമന്ത്രി പദത്തിനു വേണ്ടിയുളള മത്സരത്തില്‍ നിതിഷ്‌കുമാര്‍ തന്റെ പേര് ഉയര്‍ത്താന്‍ ശ്രമിക്കുകയാണെന്നു പാസ്വാന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് സെപ്റ്റംബര്‍ 19ന് നിതിഷ് അധികാര്‍ യാത്ര നടത്തിയത് - പാസ്വാന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ പുരോഗതി ലക്ഷ്യമിട്ടാണെങ്കില്‍ പ്രത്യേക പദവി വേണ്‌ടെന്നും പ്രത്യേക പാക്കേജ് മതിയെന്നുമാണ് പാസ്വാന്റെ നിലപാട്. 

സംസ്ഥാനം വികസനത്തില്‍ പിന്നോക്കമായതുകൊണ്ട് ബിഹാറിനു പ്രത്യേക പദവി നല്‍കണമെന്നാണ്് നിതീഷ് ആവശ്യപ്പെടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക