Image

ആപ്പിളിന്റെ ഐ ഫോണ്‍-5 ഇന്ത്യന്‍ വിപണിയിലെത്തി

Published on 02 November, 2012
ആപ്പിളിന്റെ ഐ ഫോണ്‍-5 ഇന്ത്യന്‍ വിപണിയിലെത്തി
ന്യൂഡല്‍ഹി: ആപ്പിളിന്റെ ഐ ഫോണ്‍- 5 ഇന്ത്യന്‍ വിപണിയിലെത്തി. സെപ്റ്റംബര്‍ 21 ന് ആഗോള വിപണിയില്‍ പുറത്തിറക്കിയ ഐ ഫോണ്‍-5 വെള്ളിയാഴ്ചയാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 16 ജിബി മോഡലിന് 45,500 രൂപയും 32 ജിബി മോഡലിന് 52,500 രൂപയുമാണ് വില. 64 ജിബി മോഡലിന് 59,500 രൂപ വില വരും. 

ഇന്ത്യയില്‍ എയര്‍ടെല്‍ ഒരാഴ്ച മുന്‍പ് ഐ ഫോണ്‍-5 ന്റെ മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചിരുന്നു. 16 ജിബിയുടെ ബ്ലാക്ക് പതിപ്പ് മുന്‍കൂര്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ഇനി ഫോണ്‍ നല്‍കിത്തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. നിലവില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് രണ്ടാഴ്ച വരെ കാത്തിരിക്കേണ്ടി വരും. ഐഫോണ്‍- 4 നേക്കാള്‍ കനവും ഭാരവും കുറഞ്ഞ ഫോണാണ് ഐ ഫോണ്‍-5. 17 എംഎം കനമുള്ള ഫോണിന് 112 ഗ്രാമാണ് ഭാരം. നിലവില്‍ വ്യാപകമായി ഉപയോഗിക്കുന്ന മൈക്രോ സിം കാര്‍ഡിനേക്കാള്‍ ചെറുതായ നാനോ സിംകാര്‍ഡാണ് ഫോണില്‍ ഉപയോഗിക്കുന്നത്. ടു ജിയും 3 ജിയും 4 ജിയും സപ്പോര്‍ട്ട് ചെയ്യുന്ന സിം കാര്‍ഡാണിത്.

4 ഇഞ്ച് റെറ്റീന ഡിസ്‌പ്ലേയും 8 മെഗാപിക്‌സല്‍ എല്‍ഇഡി ഫ്‌ളാഷ് ക്യാമറയും ഐ ഫോണ്‍ 5 ന്റെ സവിശേഷതയാണ്. വീഡിയോ ചാറ്റിനും മറ്റും സഹായിക്കുന്ന തരത്തില്‍ മുന്‍ഭാഗത്ത് 1.2 മെഗാപിക്‌സല്‍ ക്യാമറയും ഉണ്ട്

ആപ്പിളിന്റെ ഐ ഫോണ്‍-5 ഇന്ത്യന്‍ വിപണിയിലെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക