Image

അമര്‍ സിംഗിനെതിരായ കേസ്‌ പിന്‍വലിച്ചതിനെതിരെ കെജ്രിവാള്‍

Published on 02 November, 2012
അമര്‍ സിംഗിനെതിരായ കേസ്‌ പിന്‍വലിച്ചതിനെതിരെ കെജ്രിവാള്‍
ന്യുഡല്‍ഹി: കള്ളപ്പണം വെളിപ്പിക്കല്‍ സംബന്ധിച്ച്‌ അമര്‍ സിംഗിനെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ യു.പി സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെ ഇന്ത്യ എഗയ്‌ന്‍സ്‌റ്റ് കറപ്‌ഷന്‍ നേതാവ്‌ അരവിന്ദ്‌ കെജ്രിവാള്‍. മുലായം സിംഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെജ്രിവാള്‍ രംഗത്തെത്തി. അമര്‍ സിംഗിനെതിരായ കേസുകള്‍ പിന്‍വലിച്ചത്‌ ലജ്‌ജാകരമാണെന്നും ഇത്തരം ക്രിമിനല്‍ നീതിയെ തങ്ങള്‍ അംഗീകരിക്കില്ലെന്നും കെജ്രിവാള്‍ ട്വീറ്റ്‌ ചെയ്‌തു. സല്‍മാന്‍ ഖുര്‍ഷിദിനെതിരായ കേസുകള്‍ പിന്‍വലിക്കാനായിരിക്കും മുലായത്തിന്റെ അടുത്ത നീക്കം. പകരം കോണ്‍ഗ്രസ്‌ മുലായത്തിനെതിരായ കേസുകളും പിന്‍വലിക്കും. ഇവയെല്ലാം കാത്തിരുന്ന്‌ കാണാമെന്നും കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

രാഷ്‌ട്രീയ നേതാക്കളെ ഞങ്ങള്‍ തുറന്നുകാട്ടാന്‍ തുടങ്ങിയതോടെ അവര്‍ക്കെതിരായ അഴിമതി ആരോപണങ്ങളില്‍ ജനങ്ങള്‍ ലഭ്യമായ വിവരങ്ങള്‍ക്ക്‌ താനുമായി പങ്കുവച്ചു തുടങ്ങി. നിലവിലെ രാഷ്‌ട്രീയക്കാരില്‍ ജനങ്ങള്‍ക്ക്‌ പ്രതീക്ഷ നഷ്‌ടപ്പെട്ടു. നിലവിലെ രീതിയും രാഷ്‌ട്രീയക്കാരും മാറേണ്ടിയിരിക്കുന്നു. പുതിയ യുവ നേതൃത്വം ഭരണം ഏറ്റെടുക്കണമെന്നും കെജ്രിവാള്‍ പറയുന്നു.

2009ല്‍ മായാവതി സര്‍ക്കാരിന്റെ കാലാത്താണ്‌ അമര്‍ സിംഗിനെതിരാ കള്ളപ്പണക്കേസുകള്‍ എടുത്തത്‌. 2010 ഫെബ്രുവരില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ അമര്‍ സിംഗ്‌ സമാജ്‌വാദിയില്‍ നിന്ന്‌ പുറത്തായി. സമാജ്‌വാദിയിലേക്കുള്ള അമര്‍ സിംഗിന്റെ മടങ്ങിപ്പോക്കിനുള്ള സൂചനയാണ്‌ കേസ്‌ പിന്‍വലിച്ചതിനു പിന്നിലെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌. എന്നാല്‍ സമാജ്‌വാദി പാര്‍ട്ടിയിലെ രണ്ടാംനിര നേതാക്കള്‍ സിംഗിന്റെ വരവില്‍ താല്‍പര്യമില്ലാത്തവരാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക