Image

ആരോഗ്യരംഗത്ത്‌ പരിശീലനം സിദ്ധിച്ചവരുടെ എണ്ണം കുറവ്‌: പ്രധാനമന്ത്രി

Published on 03 November, 2012
ആരോഗ്യരംഗത്ത്‌ പരിശീലനം സിദ്ധിച്ചവരുടെ എണ്ണം കുറവ്‌: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ആരോഗ്യരംഗത്ത്‌ പരിശീലനം സിദ്ധിച്ചവരുടെ എണ്ണം കുറവെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു. ഇവരുടെ അപര്യാപ്‌തത നികത്താനായി രാജ്യത്ത്‌ കൂടുതല്‍ മെഡിക്കല്‍ കോളജുകളും നഴ്‌സിംഗ്‌ കോളജുകളും ആരംഭിക്കണമെന്നും ഡല്‍ഹിയില്‍ ലേഡി ഹാര്‍ഡിംഗ്‌ മെഡിക്കല്‍ കോളജിന്‌ തറക്കല്ലിട്ടതിനുശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ്‌ സീറ്റുകളുടെ എണ്ണം 30 ശതമാനവും ബിരുദാനന്തര കോഴ്‌സുകളുടെ എണ്ണം 50 ശതമാനവും വര്‍ധിച്ചതായി അദ്ദേഹം ചൂണ്‌ടിക്കാട്ടി. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത്‌ സര്‍ക്കാര്‍ പ്രത്യേകശ്രദ്ധ പതിപ്പിക്കുന്നുണ്‌ടെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക