Image

കോണ്‍ഗ്രസിന്റെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ സുബ്രഹ്‌മണ്യം സ്വാമി തെരഞ്ഞെടുപ്പ്‌ കമ്മീഷനെ സമീപിക്കും

Published on 03 November, 2012
കോണ്‍ഗ്രസിന്റെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ സുബ്രഹ്‌മണ്യം സ്വാമി തെരഞ്ഞെടുപ്പ്‌ കമ്മീഷനെ സമീപിക്കും
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ ജനതാ പാര്‍ട്ടി നേതാവ്‌ സുബ്രഹ്‌മണ്യം സ്വാമി തെരഞ്ഞെടുപ്പ്‌ കമ്മീഷനെ സമീപിക്കുന്നു. ട്വിറ്ററിലാണ്‌ അദ്ദേഹം ഈ നീക്കം അറിയിച്ചത്‌.

നാഷണല്‍ ഹെറാള്‍ഡ്‌ പത്രത്തിന്റെപ്രസാധകരായ അസോസിയേറ്റഡ്‌ ജേണല്‍സിന്‌ കോണ്‍ഗ്രസ്‌ 90 കോടിയുടെ അനധികൃത വായ്‌പ അനുവദിച്ചതായി സുബ്രഹ്മണ്യം സ്വാമി കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചിരുന്നു. ഈ നടപടി ആദായ നികുതിതെരഞ്ഞെടുപ്പ്‌ നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ ഉടന്‍ ഹര്‍ജി സമര്‍പിക്കുമെന്ന്‌ അദ്ദേഹം കുറിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക