Image

കുമരകത്തെ അനധികൃത കൈയ്യേറ്റം അന്വേഷിക്കണം: വിജിലന്‍സ്‌ കോടതി

Published on 03 November, 2012
കുമരകത്തെ അനധികൃത കൈയ്യേറ്റം അന്വേഷിക്കണം: വിജിലന്‍സ്‌ കോടതി
കോട്ടയം: കുമരകത്ത്‌ പതിനായിരത്തിലധികം ഏക്കര്‍ ഭൂമി കയ്യേറിയ സംഭവം അന്വേഷിക്കാന്‍ കോട്ടയം വിജിലന്‍സ്‌ കോടതി ഉത്തരവിട്ടു.രണ്‌ടു മാസത്തിനകം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നാണ്‌ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്‌.

കുമരകത്ത്‌ പതിനായിരം ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃത കയ്യേറ്റം നടന്നിട്ടുണ്ടെന്നും കയ്യേറ്റക്കാര്‍ എത്ര വലിയവരായാലും ഒഴിപ്പിക്കുമെന്നും റവന്യുമന്ത്രി അടൂര്‍ പ്രകാശ്‌ ഇന്നലെ പ്രസ്‌താവിച്ചിരുന്നു. കയ്യേറ്റക്കാരെക്കുറിച്ച്‌ വ്യക്‌തമായ തെളിവുണ്ട്‌. വിനോദസഞ്ചാര മേഖല സജീവമായി നിലനിര്‍ത്തുന്നതിനൊപ്പംതന്നെ സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കപ്പെടേണ്ടതുണ്ട്‌. ജില്ലയില്‍ മറ്റ്‌ പല സക്കഥലങ്ങളിലും കയ്യേറ്റങ്ങള്‍ നടന്നിട്ടുണ്ടെന്നും ഇതെല്ലാം ഒഴിപ്പിക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഈ പ്രസ്‌താവനയാണ്‌ കോടതി ഉത്തരവിന്‌ ആധാരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക