Image

ഹഖാനി ഗ്രൂപ്പിനെതിരെ നടപടി വേണമെന്ന്‌ യു.എന്‍

Published on 05 November, 2012
ഹഖാനി ഗ്രൂപ്പിനെതിരെ നടപടി വേണമെന്ന്‌ യു.എന്‍
യുണൈറ്റഡ്‌ നേഷന്‍സ്‌: അഫ്‌ഗാനിസ്‌താനിലെ പ്രമുഖ തീവ്രവാദ സംഘടനയായ ഹഖാനി ഗ്രൂപ്പിനും അവരുടെ ചാവേര്‍ സ്‌ക്വാഡിനുമെതിരെ നടപടിക്ക്‌ ആഗോള തലത്തില്‍ അംഗീകാരം തേടി യു.എന്‍ രക്ഷാസമിതി. അഫ്‌ഗാനില്‍ യു.എസ്‌, ഇന്ത്യന്‍ എംബസികള്‍ക്കു നേരെയും കാബൂളിലെ പ്രമുഖ ഹോട്ടലിനു നേരെയും നടന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ ഹഖാനി ഗ്രൂപ്പാണെന്ന തിരിച്ചറിവാണ്‌ നടപടി സ്വീകരിക്കാന്‍ യു.എന്നിനെ പ്രേരിപ്പിക്കുന്നത്‌.

ഹഖാനി ഗ്രൂപ്പിന്‌ പാകിസ്‌താനിലും ശക്‌തമായ വേരോട്ടമുണ്ട്‌. ഹഖാനിക്കും സംഘടനയിലെ ചാവേര്‍ ആക്രമണത്തിന്‌ നേതൃത്വം നല്‍കുന്ന ഖാരി സകീറിനെതിരെയും ശക്‌തമായ നടപടി വേണമെന്നാണ്‌ യു.എന്നിന്റെ ആവശ്യം. സകീറിന്‌ ലോകരാജ്യങ്ങള്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തണമെന്നും സ്വത്ത്‌ കണ്ടുകെട്ടണമെന്നും യു.എന്‍ മുന്നോട്ടുവച്ചിട്ടുണ്ട്‌. യു.എസ്‌ സെപ്‌തംബര്‍ മുതല്‍ ഹഖാനി ഗ്രൂപ്പിനെ തീവ്രവാദ സംഘടനകളുടെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. തിങ്കളാഴ്‌ച സകീറിനെയും തീവ്രവാദി പട്ടികയില്‍ യു.എസ്‌ സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഉള്‍പ്പെടുത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക