Image

ടി.പി വധം: വിചാരണ ജുലൈ 31നകം പൂര്‍ത്തിയാക്കണമെന്ന്‌ ഹൈക്കോടതി

Published on 05 November, 2012
ടി.പി വധം: വിചാരണ ജുലൈ 31നകം  പൂര്‍ത്തിയാക്കണമെന്ന്‌ ഹൈക്കോടതി
കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണ 2013 ജൂലൈ 31 നകം പൂര്‍ത്തിയാക്കണമെന്ന്‌ പ്രത്യേക വിചാരണ കോടതിക്ക്‌ ഹൈക്കോടതി നിര്‍ദ്ദേശം. കേസിലെ പതിമൂന്നാം പ്രതി പി.കെ കുഞ്ഞനന്തന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ്‌ ഹൈക്കോടതിയുടെ നിര്‍ണ്ണായ ഇടപെടല്‍. വിചാരണ നിശ്‌ചയിച്ചിരിക്കേ കുഞ്ഞനന്തന്‌ ജാമ്യം അനുവദിക്കുന്നത്‌ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയാക്കുമെന്ന പ്രോസിക്യൂഷന്റെ വാദം പരിഗണിച്ചാണ്‌ കോടതി ജാമ്യം നിഷേധിച്ചത്‌.

വിചാരണയ്‌ക്ക് സമയപരിധി നിശ്‌ചയിക്കണമെന്നും ഇക്കാര്യത്തില്‍ വിചാരണക്കോടതിക്ക്‌ നിര്‍ദ്ദേശം നല്‍കണമെന്നും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇത്‌ പരിഗണിച്ചാണ്‌ കോടതി ജൂലൈ 31 നകം വിചാരണ പൂര്‍ത്തിയാക്കണമെന്ന്‌ നിര്‍ദേശിച്ചത്‌. കേസില്‍ തനിക്കെതിരായ കുറ്റപത്രത്തിലെ ആരോപണങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഹൈക്കോടതിയില്‍ കുഞ്ഞനന്തന്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കി. മുന്‍പ്‌ രണ്ടു തവണ കുഞ്ഞനന്തന്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക