Image

സാന്‍ഡിയുടെ ഞടുക്കം മാറുമുമ്പെ അമേരിക്കയെ വിറപ്പിക്കാന്‍ മറ്റൊരു കൊടുങ്കാറ്റ്‌ വരുന്നതായി റിപ്പോര്‍ട്ട്‌

Published on 06 November, 2012
സാന്‍ഡിയുടെ ഞടുക്കം മാറുമുമ്പെ അമേരിക്കയെ വിറപ്പിക്കാന്‍ മറ്റൊരു കൊടുങ്കാറ്റ്‌ വരുന്നതായി റിപ്പോര്‍ട്ട്‌
ന്യൂയോര്‍ക്‌: സാന്‍ഡി വിതച്ച ദുരിതക്കയത്തില്‍ നിന്നും കരകയറുന്നതിനു മുമ്പ്‌ മറ്റൊരു പ്രളയക്കാറ്റുകൂടി അമേരിക്കയില്‍ എത്തുമെന്ന്‌ കാലാവസ്ഥാ വൃത്തങ്ങള്‍ അറിയിച്ചു. മണിക്കൂറില്‍ 50 മൈല്‍ വേഗത്തില്‍ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റ്‌ അടുത്ത ആഴ്‌ചയോടെ ന്യൂയോര്‍ക്‌ തീരങ്ങളിലെത്താന്‍ സാധ്യതയുണ്ടെന്നും സാന്‍ഡി സൃഷ്ടിച്ചതുപോലെയുള്ള നാശനഷ്ടങ്ങള്‍ വടക്കു പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ ഉണ്ടാകാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ്‌ നല്‍കി. കടല്‍ക്ഷോഭവും പ്രളയവും കൂടാതെ മധ്യ അറ്റ്‌ലാന്‍റിക്‌, ന്യൂയോര്‍ക്‌ തീരങ്ങളില്‍ തീരമിടിച്ചിലിനും സാധ്യതയുണ്ട്‌.

അടുത്ത ആഴ്‌ച എത്തുമെന്ന്‌ പറയുന്ന കാറ്റ്‌ കടല്‍ക്ഷോഭം മൂലമുണ്ടാകുന്ന ഉയര്‍ന്ന തിരയടി ന്യൂയോര്‍ക്ക്‌ സിറ്റിയിലും ന്യൂ ഇംഗ്‌ളണ്ട്‌ പ്രദേശങ്ങളിലും പ്രളയമുണ്ടാകാന്‍ കാരണമാകും. വെര്‍ജീനിയയുടെ ഭാഗങ്ങളില്‍നിന്ന്‌ ന്യൂ ഇംഗ്‌ളണ്ടിലേക്ക്‌ മഞ്ഞിടിച്ചിലും ഉണ്ടാകാം. കനത്ത മഴയിലും മഞ്ഞിടിച്ചിലിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാനും ഗതാഗതം തടസ്സപ്പെടാനും സാധ്യതയുണ്ടെന്ന്‌ അധികൃതര്‍ അറിയിച്ചു. എന്നാല്‍ കാറ്റ്‌ ഗതിമാറാനും സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക