Image

വിവാദ പ്രസ്‌താവന: ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരി ഖേദം പ്രകടിപ്പിച്ചു

Published on 06 November, 2012
വിവാദ പ്രസ്‌താവന: ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരി ഖേദം പ്രകടിപ്പിച്ചു
ന്യൂഡല്‍ഹി: സ്വാമി വിവേകാനന്ദനെ ദാവൂദ്‌ ഇബ്രാഹിമുമായി താരതമ്യപ്പെടുത്തിയതിന്‌ ബി.ജെ.പി. അധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരി ഖേദം പ്രകടിപ്പിച്ചു.സ്വാമി വിവേകാനന്ദനെ താന്‍ ഒരിക്കലും ആരുമായും താരതമ്യപ്പെടുത്തിയിട്ടില്ലെന്നും തന്റെ പരാമര്‍ശം പൊതുവികാരത്തെ ഏതെങ്കിലും തരത്തില്‍ വ്രണപ്പെടുത്തിയെങ്കില്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നുവെന്നും ഗഡ്‌കരി പ്രസ്‌താവനയില്‍ അറിയിച്ചു.

സ്വാമി വിവേകാനന്ദനും അധോലോക കുറ്റവാളി ദാവൂദ്‌ ഇബ്രാഹിമും ഒരേ ബൗദ്ധികനിലവാരമുള്ളവരെന്ന അഭിപ്രായ പ്രകടനത്തില്‍ ബി.ജെ.പി. അധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരി ഖേദം പ്രകടിപ്പിച്ചു. പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്നാണ്‌ ഗഡ്‌കരി ഖേദം പ്രകടിപ്പിച്ച്‌ പ്രസ്‌താവനയിറക്കിയത്‌. ഞായറാഴ്‌ച ഭോപ്പാലിലെ ചടങ്ങിലാണ്‌ വിവാദപരാമര്‍ശം നടത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക