Image

വായില്‍ പ്‌ളാസ്റ്റര്‍ ഒട്ടിക്കാന്‍ ശ്രമിച്ചാല്‍ വിലപ്പോവില്ല ടി.എന്‍. പ്രതാപന്‍

Published on 06 November, 2012
വായില്‍ പ്‌ളാസ്റ്റര്‍ ഒട്ടിക്കാന്‍ ശ്രമിച്ചാല്‍ വിലപ്പോവില്ല ടി.എന്‍. പ്രതാപന്‍
കായംകുളം: പരിസ്ഥിതി രാഷ്ട്രീയം പറയുന്നവരുടെ വായില്‍ പ്‌ളാസ്റ്റര്‍ ഒട്ടിക്കാന്‍ ശ്രമിച്ചാല്‍ അത് വിലപ്പോവില്ലെന്നും നിലപാടുകള്‍ക്കായി സ്ഥാനമാനങ്ങള്‍ വലിച്ചെറിയാന്‍ തയാറാണെന്നും ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. കോണ്‍ഗ്രസിന്റെ ദേശീയസംസ്ഥാന പരിസ്ഥിതി നയത്തിന് വിരുദ്ധമായി ആരുപറഞ്ഞാലും ഭാവി രാഷ്ട്രീയം നോക്കാതെ അഭിപ്രായം പറയും. നേതാക്കളോടും പാര്‍ട്ടി യോഗങ്ങളിലും അഭിപ്രായം പറഞ്ഞുകഴിഞ്ഞാല്‍ പിന്നീട് ജനത്തോട് പറയും. ജനാധിപത്യത്തിലെ യജമാനന്മാരായ ജനത്തോട് കാര്യം പറയുന്നവരുടെ വായടപ്പിക്കാന്‍ ആരും ശ്രമിക്കേണ്ട. കെ.പി.സി.സി വിചാര്‍ വിഭാഗ് കായംകുളത്ത് സംഘടിപ്പിച്ച പരിസ്ഥിതി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാറിമാറി വരുന്ന സര്‍ക്കാറുകളുടെ നയ തകര്‍ച്ചയാണ് സംസ്ഥാനത്ത് പ്രകൃതി ചൂഷണത്തിന് കാരണമായത്. ഇടത്‌വലത് രാഷ്ട്രീയത്തിന് ബദലായി പുതിയ പരിസ്ഥിതി രാഷ്ട്രീയം ഉയര്‍ന്നുവരേണ്ടതുണ്ട്. വികസന നിക്ഷേപത്തിന്റെ മറവില്‍ പൊതുമുതല്‍ സ്വകാര്യ സ്വത്താക്കാമെന്ന പുതിയ സങ്കല്‍പ്പം അംഗീകരിക്കാനാവില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക