Image

കുവൈത്ത് ജോലി തട്ടിപ്പ്: ലുക്കൗട്ട് നോട്ടീസ് ഇറക്കി

Published on 06 November, 2012
കുവൈത്ത് ജോലി തട്ടിപ്പ്: ലുക്കൗട്ട് നോട്ടീസ് ഇറക്കി
കുറവിലങ്ങാട്: കുവൈത്തില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ സംഭവത്തില്‍ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കൂത്താട്ടുകുളം ഇടയാര്‍ സ്വദേശി രജീഷ്, കോഴിപ്പള്ളി സ്വദേശിനി ജിഷ, കുര്യം സ്വദേശി ദിലീപ് എന്നിവര്‍ക്കെതിരെയാണ് നോട്ടീസ്. രജീഷിന്റെ ഭാര്യാ സഹോദരനാണ് ദിലീപ്. ജിഷ സ്ഥാപനത്തിന്റെ പാര്‍ട്ട്ണറാണ്. ഇവര്‍ മൂവരുമാണ് പരാതിക്കാരില്‍നിന്ന് പലപ്പോഴായി പണം വാങ്ങിയതെന്ന് പൊലീസ് പറയുന്നു. കുറവിലങ്ങാട് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍നിന്ന് പരാതിക്കാരായ പലരുടെയും പാസ്‌പോര്‍ട്ട് അടക്കം രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. വയല സ്വദേശിനി ഷേര്‍ളിബിജു, തെള്ളകം സ്വദേശി ഷെറിന്‍ രാജന്‍ അടക്കം അഞ്ചുപേര്‍ ഹൈകോടതിയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇതുവരെ പൊലീസിന് 25 ലധികം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഏറ്റുമാനൂര്‍ സി.ഐ ഷിജു തോമസ് പറഞ്ഞു.

കുവൈത്ത് ജോലി തട്ടിപ്പ്: ലുക്കൗട്ട് നോട്ടീസ് ഇറക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക