Image

പ്രണയം നടിച്ചു നഴ്‌സുമാരെ കബളിപ്പിച്ചു പണം തട്ടിയിരുന്നയാള്‍ പിടിയിലായി

Published on 06 November, 2012
പ്രണയം നടിച്ചു നഴ്‌സുമാരെ കബളിപ്പിച്ചു പണം തട്ടിയിരുന്നയാള്‍ പിടിയിലായി
ആലുവ: പ്രണയം നടിച്ച് നഴ്‌സുമാരുമായി ചങ്ങാത്തം സ്ഥാപിച്ച് വിദേശത്തുകൊണ്ടുപോകാമെന്ന വാഗ്ദാനം നല്‍കി പണം തട്ടിയിരുന്നയാളെ ആലുവ സൈബര്‍സെല്‍ പിടികൂടി. തൃശൂര്‍ കല്ലേപ്പാടം നാരായണപ്പുഴ വീട്ടില്‍ സതീഷ്(39) ആണ് പോലീസ് പിടിയിലായത്. 

നഴ്‌സുമാരുടെ മൊബൈല്‍ നമ്പര്‍ ശേഖരിച്ചശേഷം എസ്എംഎസ് അയയ്ക്കും അങ്ങനെ സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയതിനുശേഷം വിദേശത്ത് ജോലി തരപ്പെടുത്താമെന്നു പറഞ്ഞ് പണം തട്ടുകയായിരുന്നു. ഇങ്ങനെ കേരളത്തിന്റെ പലഭാഗത്തു തട്ടിപ്പ് നടത്തിയതായാണ് അറിയുന്നത്.

ആലപ്പുഴക്കാരിയായ നഴ്‌സുമായി ബന്ധം സ്ഥാപിച്ചശേഷം 30,000 രൂപ കബളിപ്പിച്ചെടുത്തത് അവര്‍ തന്ത്രപൂര്‍വ്വം തിരികെവാങ്ങിയിരുന്നു. വിവാഹിതയും ഉത്തരേന്ത്യയില്‍ ജോലിചെയ്യുകയുമായിരുന്ന നഴ്‌സിന്റെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ ഗള്‍ഫിലായിരുന്ന അയാള്‍ സ്ഥലത്തെത്തി സതീഷിനെ കണെ്ടത്തി മര്‍ദിച്ചിരുന്നു. വിവാഹത്തിനുമുമ്പ് നഴ്‌സ് ഇയാളുമായി സൗഹൃദം പുലര്‍ത്തിയിരുന്നു. നഴ്‌സിന്റെ ഭര്‍ത്താവ് സതീശനെ കൈയേറ്റം ചെയ്യുകയും ജനനേന്ദ്രിയത്തില്‍ ബ്ലേഡുകൊണ്ട് മുറിവേല്‍പ്പിച്ചതായും തൃശൂര്‍ പഴയന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ അയാള്‍ പരാതിനല്‍കിയിരുന്നു. ഈ സംഭവം ഏറെ വാര്‍ത്തയായിരുന്നതാണ്. 

സതീഷിന്റെ ശല്യം സഹിക്കാനാകാതെ മാനം പോകുമെന്നു പേടിച്ച് പലരും ഇയാള്‍ ചോദിച്ച തുക കൊടുത്ത് തലയൂരുകയായിരുന്നുവെന്നാണ് അറിവ്. പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക