Image

കലാവേദി ഇടുക്കി സകൂളില്‍ സഹായം നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 18 September, 2011
കലാവേദി ഇടുക്കി സകൂളില്‍ സഹായം നല്‍കി
ഇടുക്കി: കല്ലാര്‍ പട്ടം കോളനി ഗവണ്‍മെന്റ്‌ ഹയര്‍സെക്കന്‍ഡറി സകൂളിലെതിരഞ്ഞെടുക്കപ്പെട്ട പ്രത്യേകപരിഗണനയര്‍ഹിക്കുന്ന കുട്ടികള്‍ക്ക്‌ കലാവേദി ഇന്റര്‍നാഷണല്‍ യൂണിഫോമും, കുടകളും മറ്റും വിതരണം ചെയ്‌തു.

കഴിഞ്ഞ 5 വര്‍ഷങ്ങളായി കലാവേദി ഇടുക്കിയില്‍ ചെയ്‌തുവരുന്നസഹായപദ്ധതികളുടെഭാഗമായാണ്‌ ഈ വര്‍ഷവും സഹായം ചെയ്‌തത്‌.

2006ല്‍ നിര്‍ധനരായഅമ്മമാര്‍ക്ക്‌ വേണ്ടി ഇടുക്കിയില്‍ ആരംഭിച്ചതയ്യല്‍ശാലയിലാണ്‌ യൂണിഫോമുകള്‍ തയപ്പിച്ചത്‌. ഡയറക്ടര്‍ മാത്യു ഈശോ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. www.kalavedionline.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക