ഷിക്കാഗോ: അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഷിക്കാഗോയില്‍ എത്തിയ കോട്ടപ്പുറം
രൂപതാ മെത്രാന് അഭിവന്ദ്യ പിതാവ് ജോസഫ് കാരിക്കശേരിക്ക് ഷിക്കാഗോ അതിരൂപതയിലെ
മലയാളി കത്തോലിക്കര്‍ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കി. തദവസരത്തില്‍ ഫാ.
ആന്റണി ബെനഡിക്ട് അഭിവന്ദ്യ പിതാവ് ജോസഫ് കാരിക്കശേരിയേയും, ഫാ. ആന്റണി
കല്ലറയ്ക്കലിനേയും പൂച്ചെണ്ട് നല്കി സ്വീകരിച്ചു. ഇടവകാംഗങ്ങളായ മേര്സണ്
സേവ്യര്‍, ജീന്‍ പുത്തന്‍പുരയ്ക്കല്‍, ഹിജ്ജിന്സ് ഗബ്രിയേല്‍, വിജയന്
വിന്‍സെന്റ്, ടോണി ഡോള്സസ്സ്, ജോസഫ് ജോസഫ്, ജോണ്സണ് ജോസഫ് എന്നിവര്‍
പിതാവിനെ വരവേറ്റു.
ഷിക്കാഗോ അതിരൂപതയിലെ മലയാളി കത്തോലിക്കരുടെ ഇടവക
ദേവാലയമായ മോര്‍ട്ടന്‍ഗ്രോവ് സെന്റ് മാര്‍ത്താ പള്ളിയിലെ ഓണാഘോഷ പരിപാടികള്‍
നടത്തപ്പെടുന്ന സെപ്റ്റംബര്‍ 22-ന് പിതാവ് പരിശുദ്ധ കുര്‍ബാനയ്ക്ക്
മുഖ്യകാര്‍മികത്വം വഹിക്കും. ഓണാഘോഷ പരിപാടികളിലേക്ക് പള്ളി കമ്മിറ്റി ഏവരേയും
ക്ഷണിച്ചുകൊള്ളുന്നു.