ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്സി: വിശുദ്ധ സ്റ്റേഫാനോസ് സഹദായുടെ നാമത്തില്‍
സ്ഥാപിതമായ സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍ ആണ്ടു തോറും നടത്തിവരാറുള്ള
വിശുദ്ധ സ്റ്റേഫാനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2012 ജനുവരി 7, 8 തീയതികളില്‍
സമുചിതം ആഘോഷിക്കുന്നതാണ്. റവ. ഫാ. ബാബു വര്‍ഗീസ് (ഷേബാലി അച്ചന്, എഡിറ്റര്‍,
ഓര്‍ത്തഡോക്സ് ഹെറാള്‍ഡ് ഡോട്ട് കോം) ആണ് ഈ വര്‍ഷത്തെ പെരുന്നാള്‍
ആഘോഷങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.
ജനുവരി 7 ശനിയാഴ്ച വൈകുന്നേരം
രണ്ടു മണി മുതല്‍ 4 മണി വരെ നടക്കുന്ന യൂത്ത് സിംപോസിയത്തിന് റവ. ഫാ. ബാബു
വര്‍ഗീസ്, റവ. ഫാ.ഡോ. കെ.കെ. കുറിയാക്കോസ്, റവ. ഫാ. ബാബു കെ. മാത്യു എന്നിവര്‍
നേതൃത്വം വഹിക്കും. തുടര്‍ന്ന്് 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥന, 7 മണിക്ക് റവ.
ഫാ. ബാബു വര്‍ഗീസിന്‍െറ വചന ശുശ്രൂഷ, ആശിര്‍വാദം, സ്നേഹ വിരുന്ന് എന്നിവയാണ്
ക്രമീകരിച്ചിരിക്കുന്നത്.
എട്ടാം തീയതി ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത
നമസ്ക്കാരം, 10 മണിക്ക് റവ. ഫാ. ബാബു വര്‍ഗീസിന്‍െറ പ്രധാന കാര്‍മ്മികത്വത്തില്‍
വിശുദ്ധ കുര്‍ബ്ബാന, തുടര്‍ന്ന് റാസ, ആശീര്‍വാദം, സ്നേഹ വിരുന്ന് എന്നിവയോടെ
പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കുന്നതാണ്.
പെരുന്നാള്‍ ആഘോഷങ്ങളുടെ
ക്രമീകരണങ്ങള്‍ വികാരി റവ. ഫാ. ബാബു കെ. മാത്യു, ട്രസ്റ്റി അഡ്വ. റോയി പി. ജേക്കബ്
കൊടുമണ്‍, സെക്രട്ടറി ജോബി ജോണ്‍, പെരുന്നാള്‍ കണ്‍വീനര്‍മാരായ റെജി. കെ. ഉമ്മന്‍,
ഏബ്രഹാം എസ്. കളരിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍
നടന്നുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ ഫാ. ബാബു കെ. മാത്യു (201) 261
1079, അഡ്വ. റോയി പി. ജേക്കബ് കൊടുമണ്‍ (ട്രസ്റ്റി) ജോബി ജോണ്‍ (സെക്രട്ടറി).