ബോസ്റ്റണ്‍: കേരളാ അസോസിയേഷന് ഓഫ് ന്യൂഇംഗ്ലണ്ട് (കെയിന്‍) 2012 വര്‍ഷത്തെ
കലണ്ടര്‍ പ്രകാശനം നടത്തി. കേരളാ കോണ്‍ഗ്രസ് (മാണി) കോട്ടയം ജില്ലാ വനിതാ വിഭാഗം
പ്രസിഡന്റ് സില്‍ജി പൗലോസിന് ആദ്യ കോപ്പി നല്‍കിക്കൊണ്ട് അസോസിയേഷന്
പ്രസിഡന്റ് ബിജു തൂമ്പില്‍ കലണ്ടര്‍ പ്രകാശനം നടത്തി. ജോബോയ് ജേക്കബ്, ബിജി കെ.
വിജയന്, ജോബി തോമസ് എന്നിവര്‍ മീറ്റിംഗില്‍ പങ്കെടുത്തു. മാത്യു ചാക്കോ, ജീസ്
അലക്സ്, റെജി ജോര്‍ജ്, പ്രകാശ് നെല്ലൂര്‍വളപ്പില്‍, ജെന്നി ഫെര്‍ണാണ്ടസ്
എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
കഴിഞ്ഞ 42 വര്‍ഷമായി
ന്യൂഇംഗ്ലണ്ടിലെ മലയാളികളുടെ കലാ-സാംസ്കാരിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന
അസോസിയേഷന്റെ പ്രവര്ത്തനപാരമ്പര്യത്തെ തന്റെ ആമുഖ പ്രസംഗത്തില്‍ പ്രസിഡന്റ് ബിജു
തൂമ്പില്‍ അനുസ്മരിച്ചു.
തനിക്ക് നല്കിയ സ്വീകരണത്തിനും കലണ്ടര്‍
പ്രകാശനത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതിലും സില്‍ജി പൗലോസ് നന്ദി അറിയിച്ചു.