യുവതിയെ പീഢിപ്പിക്കാന്‍ ശ്രമം: സ്വദേശിക്ക് മൂന്ന് വര്‍ഷം തടവ്
Published on 06 January, 2012
മനാമ: ബഹ്റൈനി യുവതിയെ ലൈംഗികമായി പീഢിപ്പിക്കാന്‍ ശ്രമിച്ച 38 കാരന് മൂന്ന്
വര്‍ഷം തടവിന് ഹൈ ക്രിമിനല്‍ കോടതി വിധിച്ചു. യുവതിയുടെ സമ്മതമില്ലാതെ
പീഢിപ്പിക്കാന്‍ ഉദ്യമിക്കുകയും മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയും ചെയ്തെന്നാണ്
പ്രതിക്കെതിരെയുള്ള ആരോപണം. പൊലീസുകാരനെന്ന വ്യാജേനയാണ് പ്രതി യുവതിയെ
സമീപിച്ചത്.
ടൂബ്ളിയില്‍ അല്ഹില്ലി സൂപ്പര്‍മാര്‍ക്കറ്റിന് സമീപം
കൂട്ടുകാരികളുമായി സംസാരിച്ച ശേഷം വീട്ടിലേക്ക് മടങ്ങും വഴി വാഹനം തടഞ്ഞുനിര്‍ത്തി
ഐഡന്റിറ്റി കാര്‍ഡ് ആവശ്യപ്പെട്ട പ്രതി കാര്‍ഡ് തട്ടിപ്പറിക്കുകയും
കൈയിലുണ്ടായിരുന്ന മൊബൈല്‍ തട്ടിയെടുക്കുകയും താന്‍ സ്പെഷ്യല്‍ വിങിലെ
പൊലീസാണെന്നും കാറില്‍ കയറി തന്‍െറ കൂടെ വരണമെന്നും ആവശ്യപ്പെട്ട് മുഖത്ത്
പ്രഹരിക്കുകയും ചെയ്തു. ഭയംമൂലം കാറില്‍ കയറിയ യുവതിയുടെ ശരീരത്തില്‍
സ്പര്‍ശിക്കുകയും ചെറുത്തുനില്പ് നടത്താന്‍ ശ്രമിച്ചപ്പോള്‍ അടിക്കുകയും
ചെയ്തു. ഭയത്താല്‍ യുവതി ഇയാളുടെ ഇംഗിതത്തിന് വഴങ്ങുകയായിരുന്നു.
യുവതി
ആവശ്യപ്പെട്ടതനുസരിച്ച് വാഹനത്തില്‍ കയറ്റിയ സ്ഥലത്ത് തിരികെയെത്തിക്കുകയും അവിടെ
യുവതിയുടെ സഹോദരിയെ കാണുകയും സംഭവം ആരോടും പറയരുതെന്ന് രണ്ടുപേരോടും പ്രതി
ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസില്‍ പരാതി കൊടുത്തതിന്‍െറ അടിസ്ഥാനത്തില്‍
ഒന്നുകൂടി കാണണമെന്നാവശ്യപ്പെട്ട് യുവതിയെക്കൊണ്ട് പ്രതിയെ വിളിപ്പിക്കുകയും
നിര്‍ദിഷ്ട സ്ഥലത്തെത്തിയപ്പോള്‍ പൊലീസ് ഇയാളെ പിടികൂടുകയുമായായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല