ദുബായ്: നീതിന്യായ രംഗത്തെ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്‍െറ ഭാഗമായി ദുബൈ
കോടതിക്ക് കീഴില്‍ തുടക്കമിടുന്ന കുടുംബ കോടതി കെട്ടിടം ഈ വര്‍ഷം അവസാനത്തോടെ
പൂര്‍ത്തിയാകും.
ദുബൈ മുനിസിപ്പാലിറ്റി സമൂഹിക സേവന വിഭാഗത്തിന്‍െറ സഹകരണത്തോടെ
അല്‍ ഗര്‍ഹൂദ് ഏരിയയിലാണ് കെട്ടിടം നിര്‍മിക്കുന്നത്. 2010 അവസാനത്തോടെ
കെട്ടിടത്തിന്‍െറ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്ന് നഗരസഭ
ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ ഹുസൈന് നാസര്‍ ലൂത്ത അറിയിച്ചു.
1,89,944
ചതുരശ്ര അടിയിലാണ് കെട്ടിടം നിര്‍മിക്കുന്നത്. ഭാവിയില്‍ ആവശ്യമായ വികസന
പ്രവര്‍ത്തനങ്ങള്‍ക്കും സൗകര്യമുള്ള രീതിയിലാണ് കെട്ടിടത്തിന്‍െറ രൂപരേഖ
തയാറാക്കിയിരിക്കുന്നത്. എമിറേറ്റിന്‍െറ ദ്രുതഗതിയിലുള്ള വളര്‍ച്ചക്ക്
അനുസരിച്ച് നീതിന്യായ രംഗത്തും വികസനം ആവശ്യമാണെന്നും ഈ ലക്ഷ്യം
മുന്‍നിര്‍ത്തിയാണ് ഇവിടെ കുടുംബ കോടതി സ്ഥാപിക്കുന്നതെന്നും ഹുസൈന് നാസര്‍ ലൂത്ത
പറഞ്ഞു.