നിര്ഭാഗ്യവാന്മാരുടെ കഥപറയുന്ന `ലക്കി ദര്‍ബാറി'ന്റെ ചിത്രീകരണം പുരോഗമിക്കുന്നു.
ഹരി അമരവിള സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മുകേഷും, സുരാജ് വെഞ്ഞാറമൂടും
നിര്ഭാഗ്യവാന്മാരെ അവതിരിപ്പിക്കുന്നു. പുതുമുഖം ലക്ഷ്മി മേനോനാണ് നായികയായ
മാളവികയായി അഭിനയിക്കുന്നത്. ജഗതി സ്ഫടികം ജോര്‍ജ്ജ്, കൊച്ചു പ്രേമന്,
ഡോ.ജയന്, കീരിക്കാന് ജോസ് എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു.
സുഭാഷ് ചേര്‍ത്തലയുടെ ഗാനങ്ങള്‍ക്ക് സൂര്യനാരായണന് ഈണം പകരുന്നു. എഡിറ്റിംഗ് -
സായി സുരേഷ്, കലാസംവിധാനം - മുത്തുരാജ്, മേക്കപ്പ് - പട്ടണം റഷീദ്.
വിനോജ്.ജി.മധു ഛായാഗ്രഹണം നിര്‍വഹിക്കുന്നു.