സ്റ്റാഫോര്‍ഡ്ഷെയറില്‍ ക്രിസ്മസ് -പുതുവല്‍സരാഘോഷം നടത്തി
ഡെയ്സി ഷാജില്‍ Published on 13 January, 2012
ന്യൂകാസില്‍: എസ്എംഎയുടെ ആഭിമുഖ്യത്തില്‍ ജനുവരി ഏഴിന് വൈകുന്നേരം ആറു മുതല്‍
ന്യൂകാസില്‍ സയന്‍സ് കോളജില്‍ വച്ച് ക്രിസ്മസ് - പുതുവല്‍സരാഘോഷങ്ങള്‍ നടത്തി.
എസ്എംഎ പ്രസിഡന്റ് ജോഷി വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍
സെക്രട്ടറി റോയി ഫ്രാന്‍സിസ് സ്വാഗതം ആശംസിച്ചു. ജോസ് ഏബ്രഹാം ക്രിസ്മസ്
സന്ദേശം നല്കി.
ക്രിസ്മസ് കാരള്‍ഗാന താളത്തില്‍ ചുവടുവച്ച് സാന്താ
വേദിയിലെത്തിയപ്പോള്‍ സദസ് ഇളകി മറഞ്ഞു. മധുരം വിതരണം ചെയ്തുകൊണ്ട്
ഏവര്‍ക്കുമൊപ്പം സാന്തായും തിരുപ്പിറവിയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു.
കാര്‍ഡിഫിലെ ലിറ്റില്‍ ഏഞ്ചല്‍സിന്റെ വിവിധ പരിപാടികള്‍ക്കൊപ്പം എസ്എംഎ ഡാന്‍സ്
സ്കൂളിലെ വിദ്യാര്‍ഥികളുടെ നൃത്തച്ചുവടുകളും അരങ്ങേറി.
യുക്മ നാഷനല്‍
കലാമേളയില്‍ കലാതിലകമായ ജെനിറ്റാ തോമസിനെ വേദിയില്‍ ആദരിച്ചു. കലാമേളയില്‍ സമ്മാനം
നേടി എസ്എംഎയുടെ യശസ്സ് ഉയര്‍ത്തിയ ഏവരെയും അഭിനന്ദിക്കുകയും സമ്മാനങ്ങള്‍
നല്‍കുകയും ചെയ്തു.
പരിപാടികളുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും
കണ്‍വീനര്‍മാരായ വിനു ഹോര്‍മിസും റോജി ടി. ജോണും നന്ദി പറഞ്ഞു. തുടര്‍ന്നു
ക്രിസ്മസ് - പുതുവല്‍സര ഡിന്നറുമുണ്ടായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല