കൊച്ചി: കേരളാ കോണ്‍ഗ്രസ് നേതാവ് ആര്. ബാലകൃഷ്ണപിള്ളയും മകനും മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ മുസ്ലീം ലീഗ് ഇടപെടാന്‍ സാധ്യത. ഇരുവര്‍ക്കുമിടയിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ ലീഗ് ഇടപെടുമെന്ന് മന്ത്രി എം.കെ.മുനീര്‍ കോഴിക്കോട്ട് പറഞ്ഞു. വിവാദങ്ങള്‍ യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.