ചിക്കാഗോ: നായര്‍ അസോസിയേഷന് ഓഫ് ഗ്രേറ്റര്‍
ചിക്കാഗോയുടെ ഒന്നാമത് വാര്ഷികാഘോഷത്തിനുള്ള ഒരുക്കങ്ങള്‍
പൂര്‍ത്തിയായതായി പ്രസിഡന്റ് എം.എന്‍.സി നായര്‍ അറിയിച്ചു. അറോറ ബാലാജി
ക്ഷേത്രത്തിലെ പഞ്ചവടി ഓഡിറ്റോറിയത്തില്‍ (1145 സുള്ളിവന് റോഡ്, അറോറ,
60506) വച്ച് ഡിസംബര്‍ അഞ്ചാംതീയതി വൈകുന്നേരം 4 മണി മുതല്‍ വിവിധ
പരിപാടികള്‍, മണ്ഡലകാല ആഘോഷം എന്നിവയോടുകൂടി നടത്തുന്നതാണ്.
കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വളരെ നല്ല രീതിയില്‍ നടത്തുവാന്‍
സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അതിനുവേണ്ടി പ്രവര്‍ത്തിച്ച എല്ലാ
ഭാരവാഹികളോടും അംഗങ്ങളോടും പ്രസിഡന്റ് നന്ദി അറിയിച്ചു. ഈ ഒന്നാമത്
വാര്‍ഷികാഘോഷ ചടങ്ങിലേക്ക് എല്ലാ അംഗങ്ങളേയും അഭ്യുദയകാംക്ഷികളേയും
സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: എം.എന്‍.സി നായര്‍
(217 649 1146), ജയരാജ് നാരായണന് (847 943 7643), രാജ് നായര്‍ (847 942
8036).