ഫിലഡല്‍ഫിയ: സിഎസ്ഐ സഭയിലെ മുഖ്യദേവാലയങ്ങളിലൊന്നായ സിഎസ്ഐ ക്രൈസ്റ്റ് ചര്‍ച്ച്
ഇന്‍ പെന്‍സില്‍വേനിയ (3155 Davis ville Raod, Hatboro, PA, 19040) ജനുവരി രണ്ടിന്
വൈകുന്നേരം നാലു മുതല്‍ ട്രൈസ്റ്റേറ്റ് ഏരിയായിലെ സിഎസ്ഐ ദേവാലയത്തില്‍നിന്നുള്ള
കരോള്‍ സര്‍വീസ് ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷത്തോടനുബന്ധിച്ചു നടക്കും.
വടക്കേ
അമേരിക്കയിലെ ക്നാനായ യാക്കോബായ സഭയുടെ ആര്‍ച്ച്ബിഷപ് ആയൂബ് മോര് സില്‍വാനിയോസ്
മുഖ്യാതിഥിയായി പങ്കെടുത്ത് ക്രിസ്മസ് സന്ദേശം നല്‍കും. ചടങ്ങില്‍ ഇതര സിഎസ്ഐ
ദേവാലയങ്ങളില്‍നിന്നുള്ള നിരവധി വൈദികര്‍ സന്നിഹിതരായിരിക്കും.
സഭയുടെ
പാരമ്പര്യമനുസരിച്ചു നടത്തുന്ന സംഗീത സന്ധ്യയില്‍ പന്ത്രണ്ടില്‍പരം
ദേവാലയങ്ങളില്‍നിന്നുമായി 250ല്‍പരം ഗായകര്‍ പങ്കെടുക്കും. ഗ്ലോറിയ 2015 ന്റെ
ആരംഭത്തില്‍ വികാരി റവ. വര്‍ക്കി തോമസ് സ്വാഗതം ആശംസിക്കും. തുടര്‍ന്നു
ഗാനശുശ്രൂഷയില്‍ പങ്കെടുക്കുന്ന ക്വയര്‍ അംഗങ്ങള്‍ ഗാനം ആലിപിക്കുകയും വേദഭാഗം
വായിക്കുകയും ചെയ്യും. റെജി വര്‍ഗീസ് നന്ദി പറയും. സ്നേഹവിരുന്നോടെ പരിപാടികള്‍
സമാപിക്കും.
സിഎസ്ഐ ക്രൈസ്റ്റ് ചര്‍ച്ച് ഇന്‍ പെന്‍സില്‍വേനിയ നേതൃത്വം
നല്കുന്ന സംഗീത ശുശ്രൂഷ വന്‍ വിജയമാക്കുവാന്‍ ചര്‍ച്ച് കമ്മിറ്റി അംഗങ്ങളും ആഘോഷ
കമ്മിറ്റിയും കോഓര്‍ഡിനേറ്റര്‍ ബെന്നി കൊട്ടാരത്തിലിന്റെ നേതൃത്വത്തില്‍
പ്രവര്‍ത്തിച്ചുവരുന്നു.