ഡാലസ് : സെന്റ് അല്‍ഫോണ്‍സാ കാത്തലിക് ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍
പ്രശസ്ത ഗായിക സുജാതയുടെ നേതൃത്വത്തില്‍ നടക്കുന്ന കലാസന്ധ്യയുടെ ടിക്കറ്റ്
കിക്കോഫ് നടന്നു. സാമുഹ്യ സാംസ്ക്കാരിക പ്രവര്‍ത്തകയും എസ്എംസിസി നാഷണല്‍ ട്രഷററാറും
പ്രോഗ്രാം കോര്‍ഡിനേറ്ററുമായ എലിക്കുട്ടി ഫ്രാന്‍സീസിനു പ്രഥമ ടിക്കറ്റ്
നല്‍കിക്കൊണ്ട് വികാരി ഫാ.മാത്യു ശാശേരില്‍ കിക്കോഫ് ഉത്ഘാടനം ചെയ്തു.
ഏപ്രില്‍ 21ന് വൈകിട്ട് 6 മണിക്ക് ഗാര്‍ലാന്റ് കണ്വന്ഷന് സെന്ററില്‍
സുജാതയോടൊപ്പം മകള്‍ ശ്വേത, ഐഡിയ സ്റ്റാര്‍ സിംഗര്‍ വിവേകാനന്ദന്, അമൃത
സുപ്പര്‍ സ്റ്റാര്‍ ആനന്ദ്, മിമിക്രി, സിനി ആര്‍ട്ടിസ്റ്റുകളായ രമേഷ്
പിഷാരടി, സുഭി സുരേഷ് തുടങ്ങിയവര്‍ നയിക്കുന്ന വിവിധ
നൃത്ത സംഗീത കലാപരിപാടികള്‍ അരങ്ങേറും.
സെന്റ് അല്‍ഫോണ്‍സാ ദേവാലയത്തിന്റെ ഭാഗമായി കമ്യൂണിറ്റി സെന്ററായി
പ്രവര്‍ത്തിക്കുന്ന ഓഡിറ്റോറിയത്തിന്റെ പുനരുദ്ധാരണത്തിനു വേണ്ടിയാണ്
കലാസന്ധ്യ നടത്തുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. മാത്യു ശാശേരില്‍ (630 201 5575), ഏലിക്കുട്ടി
ഫ്രാന്‍സീസ്(214 793 0419), സിബി കല്ലൂര്‍ (214 683 4564), വില്‍സണ്‍
ഇലഞ്ഞിക്കല്‍ (216 534 2524).