മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും മറ്റ് ഉന്നത
ഉദേ്യാഗസ്ഥരും പുല്ലുമേട്, പഴയ സത്രം, പുതിയ സത്രം, പാഞ്ചാലിമേട്
എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ഇവിടങ്ങളില്‍ ദേവസ്വം ബോര്‍ഡിനുള്ള
വസ്തുക്കള്‍ സംരക്ഷിക്കുന്നതിനും തീര്‍ത്ഥാടകര്‍ക്ക് പ്രയോജനകരമായ
രീതിയില്‍ പദ്ധതികള്‍ നടപ്പാക്കുകയെന്നതുമാണ് പ്രധാന തീരുമാനങ്ങള്‍.
തീര്‍ത്ഥാടകര്‍ക്ക് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും
പരമ്പരാഗത കാനനപാതയില്‍ ഔഷധകുടിവെള്ള വിതരണം, ലഘുഭക്ഷണം, ഗ്ലൂക്കോസ്
നല്കല്, വിളക്കുകള്‍ സ്ഥാപിക്കല്‍, വാഹന പാര്‍ക്കിങ് എന്നിവയില്‍ തീരുമാനം
എടുത്തതായി പ്രയാര്‍ അറിയിച്ചു. വള്ളക്കടവ് വഴി പുല്ലുമേട്ടില്‍ എത്തി
ഉപ്പുപാറയിലെ വനം വകുപ്പിന്റെ വയര്‍ലെസ് സ്റ്റേഷന് വരെ സംഘം
സന്ദര്‍ശിച്ചു.
വള്ളക്കടവുമുതല്‍ 17 കിലോമീറ്റര്‍ 150
അസ്കാലൈറ്റുകള്‍ സ്ഥാപിക്കും. ബാരിക്കേഡുകള്‍
നിര്‍മ്മിക്കുന്നതിനോടൊപ്പം അഞ്ചിടത്ത് വിശ്രമ- ലഘുഭക്ഷണ സൗകര്യവും
ഒരുക്കും. അര ലക്ഷം ഭക്തര്‍ മകരജേ്യാതി ദര്‍ശനത്തിനായി ഇവിടെ
എത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തല്‍. അതിനാല്‍ വിപുലമായ
സുരക്ഷാക്രമീകരണമാണ് ഇത്തവണ ഒരുക്കുന്നത്.
വണ്ടിപ്പെരിയാറിലെ
പഴയ സത്രത്തില്‍ 12 ഏക്കര്‍ വസ്തു ദേവസ്വം ബോര്‍ഡിന്റെ പേരിലുണ്ട്. നിലവില്‍
ജീര്‍ണാവസ്ഥയിലായ സത്രം പൈതൃക സ്മാരകമായി നവീകരിക്കും. ഗ്രൗണ്ടില്‍
ലൈറ്റും വിരിവയ്ക്കാനുള്ള സൗകര്യം ഇക്കുറി വിപുലപ്പെടുത്തും. സത്രം
നവീകരിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ദേവസ്വം മരാമത്ത്
വിഭാഗത്തെ ചുമതലപ്പെടുത്തി. അടുത്ത മണ്ഡലം-മകരവിളക്ക് സീസണുമുമ്പ്
പഴയ സത്രം പുനരുദ്ധാരണം നടത്തി അയ്യപ്പ ഭക്തര്‍ക്ക് തുറന്ന്
കൊടുക്കും.
പുതിയ സത്രത്തിലേക്ക് കെ.എസ്.ആര്.ടി.സി. സര്‍വ്വീസ്
ആരംഭിക്കും. ബാലസുബ്രഹ്മണ്യക്ഷേത്രം ഉള്‍പ്പെടെ 10.5 ഏക്കര്‍ വസ്തു ഇവിടെ
ദേവസ്വം ബോര്‍ഡിനുണ്ട്. ഇതില്‍ വിരി, പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള
സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഇവിടെ നിന്ന് പുല്ലുമേട്ടിലേക്കുള്ള
കാനനപാതയില്‍ രണ്ട് കിലോമീറ്റര്‍ ദൂരം വഴിവിളക്കുകള്‍ സ്ഥാപിക്കും. ഔഷധ
കുടിവെള്ള വിതരണവും ആരോഗ്യ സംരക്ഷണ സൗകര്യവും വ്യാപകമാക്കാന്‍
അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി. ശബരിമലയ്ക്കുള്ള പ്രധാന
ഇടത്താവളങ്ങളിലൊന്നായി സത്രത്തെ മാറ്റിയെടുക്കാന്‍ ദീര്‍ഘവീക്ഷണമുള്ള
പദ്ധതികള്‍ ആസൂത്രണം ചെയ്യും.
പാഞ്ചാലിമേട്ടില്‍ ദേവസ്വം ബോര്‍ഡിന്
269.72 ഏക്കര്‍ സ്ഥലമുണ്ട്. പതിനായിരം സ്വാമി ഭക്തര്‍ ഇക്കുറി ഇവിടെ
മകരജ്യോതി ദര്‍ശനത്തിനെത്തുമെന്ന് ദേവസ്വം ബോര്‍ഡ് കരുതുന്നു. വെളിച്ചം,
വിരി, വിശ്രമസൗകര്യങ്ങള്‍ എന്നിവ ചെയ്തു കഴിഞ്ഞു. വന്‍ വികസന
പദ്ധതികളാണ് പാഞ്ചാലിമേട്ടില്‍ ദേവസ്വം ബോര്‍ഡ് ലക്ഷ്യമിടുന്നത്.
ദേവീക്ഷേത്രത്തിന്റെ നടപന്തല്‍ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കും.
ദേവപ്രശ്നം നടത്തി ഉപദേവാലയങ്ങളിലെ നിത്യപൂജയും നിവേദ്യചടങ്ങും
ക്രമീകരിക്കും. പുരാതന ആരാധനാലയങ്ങള്‍ക്ക് ശ്രീകോവിലുകള്‍
നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും.
തിടപ്പള്ളിയിലേക്ക് തൂണുകള്‍ നാട്ടി ഉടന്‍ വൈദ്യുതി എടുക്കും. തീര്‍ത്ഥാടന
ടൂറിസത്തിന്റെ സാധ്യതകള്‍ പാഞ്ചാലിമേട്ടില്‍ ദേവസ്വം ബോര്‍ഡ് പരമാവധി
പ്രയോജനപ്പെടുത്തും. ഗുരുകുല സമ്പ്രദായരീതിയില്‍ വേദ-വേദാന്ത പഠന
കേന്ദ്രം തുടങ്ങും. ആധുനിക സൗകര്യങ്ങളോടു കൂടിയ ആദ്ധ്യാത്മിക
പഠന-ഗവേഷണ കേന്ദ്രവും തുടങ്ങും. ഇതിനായി മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കുന്നതിന് വിദഗ്ദ്ധരുടെ പാനല്‍ തയ്യാറാക്കും. പഞ്ചാലിമേട്
ദേവീക്ഷേത്രത്തെ പഞ്ചപാണ്ഡവ ക്ഷേത്രങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ത്തുകയും
സന്ദര്‍ശകര്‍ക്കും ഭക്തര്‍ക്കും സൗകര്യങ്ങള്‍ ഒരുക്കുകയും
ചെയ്യും.
മകരജേ്യാതി ദര്‍ശന ദിവസം പരുന്തുംപാറയില്‍ തമ്പടിക്കുന്ന
തീര്‍ത്ഥാടകരുടെ സുരക്ഷയും ആരോഗ്യ സംരക്ഷണ ചുമതലകളും ഇത്തവണ ദേവസ്വം
ബോര്‍ഡിന്റെ നിയന്ത്രണ നിരീക്ഷണത്തിലായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ്
പ്രസിഡന്റ് പറഞ്ഞു.
ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ കെ.ബാബു,
എ.ഡി.ജി.പി പത്മകുമാര്‍, ദേവസ്വം കമ്മീഷണര്‍ രാമരാജപ്രേമപ്രസാദ്,
ദേവസ്വം മരാമത്ത് ചീഫ് എഞ്ചിനീയര്‍ (ജനറല്‍) ജി. മുരളീകൃഷ്ണന്,
എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (എസ്റ്റേറ്റ്) ജി.കൃഷ്ണകുമാര്‍,
എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അജിത്കുമാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍
മോഹന്‍ലാല്‍ എന്നിവരും അന്നേദിവസം ഇതേ തീര്‍ത്ഥാടക കേന്ദ്രങ്ങള്‍
സന്ദര്‍ശിച്ചിരുന്നു.
പുതിയ ബാച്ച് പോലീസ് സേന
ചുമതലയേറ്റു
മകരവിളക്കിനോടനുബന്ധിച്ച് സുരക്ഷ
ശക്തമാക്കുന്നതിന്‍െറ ഭാഗമായി ശബരിമലയില്‍ പൊലീസിന്‍െറ പുതിയ ബാച്ച്
ചുമതലയേറ്റു. സന്നിധാനം ശ്രീ ധര്‍മ്മ ശാസ്താ ഓഡിറ്റോറിയത്തില്‍ നടന്ന
ചുമതലയേല്‍ക്കല്‍ ചടങ്ങില്‍ സന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസര്‍
ഡോ.അരുള്‍ ആര്.ബി. കൃഷ്ണ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
അയ്യപ്പദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങളോട് മാന്യമായ രീതിയില്‍
പെരുമാറണമെന്നും ഡ്യൂട്ടി സമയത്ത് മൊബൈല്‍ ഫോണ്‍
അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കണമെന്നും അദ്ദേഹം
ഉദേ്യാഗസ്ഥരോട് പറഞ്ഞു. കൂടാതെ ഡ്യൂട്ടി പോയിന്റുകളില്‍ കൃത്യസമയത്ത്
ഹാജരാകണം. അയ്യപ്പഭക്തര്‍ ചോദിക്കുന്ന ക്ഷേത്രസംബന്ധമായ വിവരങ്ങള്‍
കൃത്യമായി പറഞ്ഞുകൊടുക്കുന്നതിനായി ശ്രദ്ധചെലുത്തണമെന്നും അദ്ദേഹം
നിര്‍ദ്ദേശം നല്കി. എന്‍.ഡി.ആര്.എഫ് ഡെപൃൂട്ടി കമാന്‍ഡന്റ് ജി. വിജയന്,
ആര്.എ.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് മധു.ജി.നായര്‍ എന്നിവര്‍
സംബന്ധിച്ചു.
18 ഡിവൈ.എസ്.പി, 35 സി.ഐ, 125 എസ്.ഐ, 1850 സിവില്‍
പൊലീസ് ഓഫീ സര് എന്നിങ്ങനെ 2028 പോലീസുകാരാണ് സന്നിധാനത്തെ സുരക്ഷ
ഒരുക്കുന്നത്. കൂടാതെ ആര്.എ.എഫ്, എന്‍.ഡി.ആര്.എഫ് സേനാംഗങ്ങളും
അന്യസംസ്ഥാന പോലീസ് സേനാംഗങ്ങളും ഫയര്‍ഫോഴ്സ് സേനാംഗങ്ങളും
കര്‍മനിരതരാണ്.
പുണ്യം പൂങ്കാവനം: ശുചീകരണ തൊഴിലാളികളെ
ആദരിച്ചു
ശബരീശ സന്നിധിയില്‍ എത്തുന്ന ലക്ഷക്കണക്കിന്
ഭക്തജനങ്ങള്‍ അവശേഷിപ്പിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍
പങ്കാളികളാകുന്ന ശുചീകരണ തൊഴിലാളികളെ "പുണ്യം പൂങ്കാവനം' പദ്ധതിയുടെ
നേതൃത്വത്തില്‍ ആദരിച്ചു. ശ്രീ ധര്‍മ്മശാസ്താ ഓഡിറ്റോറിയത്തില്‍ നടന്ന
ചടങ്ങ് സന്നിധാനം എക്സിക്യുട്ടീവ് ഓഫീസര്‍ ബി.എല്‍ രേണു ഗോപാല്‍ ഉദ്ഘാടനം
ചെയ്തു. ശബരിമലയില്‍ ഇന്നു കാണുന്ന വൃത്തിക്ക് കാരണം "പുണ്യം പൂങ്കാവന'ത്തിന്റെ
പ്രവര്‍ത്തനമാണെന്ന് അദ്ദേഹം പറഞ്ഞു. മനസ്സ് ശുദ്ധീകരണത്തോടെ മലയ്ക്കു
വരുന്ന ഭക്തരും ഉദ്യോഗസ്ഥരും അയ്യപ്പന്റെ പൂങ്കാവനം വൃത്തിയാക്കി
സൂക്ഷിക്കണമെന്ന സന്ദേശം നല്കുന്നതില് "പുണ്യം പൂങ്കാവനം' നല്കുന്ന
നിസ്വാര്ത്ഥസേവനത്തെയും അതില്‍ പങ്കാളികളാകുന്നവരെയും സന്നിധാനം
സ്പെഷല്‍ ഓഫീസര്‍ ഡോ.അരുള്‍ ആര്.ബി കൃഷ്ണ അധ്യക്ഷ പ്രസംഗത്തില്‍
അനുമോദിച്ചു. അയ്യപ്പന്റെ സന്നിധിയില്‍ മഹാന്മാരേക്കാള്‍ അനുമോദനവും
ആദരവും ഏറ്റുവാങ്ങുന്നതിന് അര്‍ഹര്‍ "പുണ്യം പൂങ്കാവനം' പദ്ധതിയില്‍
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സേവന മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന
വ്യക്തികളും അവരുടെ സംഘടനകളുമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ "പുണ്യം
പൂങ്കാവനം' നോഡല്‍ ഓഫീസര്‍ ഡി.െഎ.ജി പി വിജയന് പറഞ്ഞു.
2011ല്‍
ശബരിമലയില്‍ പോലീസ് നടപ്പിലാക്കിയ പുണ്യം പൂങ്കാവനത്തിനായി തുടക്കം
മുതല്‍ പങ്കാളിത്തം വഹിക്കുന്ന എന്‍.ഡി.ആര്.എഫ്, ആര്.എ.എഫ് എന്നിവരുടെ
പ്രവര്‍ത്തനവും അഖില ഭാരതീയ അയ്യപ്പസേവാ സംഘം, അയ്യപ്പ സമാജം പ്രവര്‍ത്തകരുടെ
24 മണിക്കൂറുമുള്ള ചെയ്യുന്ന സേവനവും വിജയത്തിന്റെ മുഖ്യഘടകമാണ്.
കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍
തീര്‍ത്ഥാടനകാലത്തിന്റെ തുടക്കം മുതല്‍ തന്നെ അവിടെ പ്രവര്‍ത്തിക്കുന്ന
അയ്യപ്പസേവാസംഘം പ്രവര്‍ത്തകരെ കൊണ്ട് ബോധവത്കരണം നടത്തിവരുന്നുണ്ട്. ഇത്
കൂടുതല്‍ ഫലപ്രദമാക്കി നല്ലൊരു മാലിന്യമുക്ത സംസ്ക്കാരം
തുടര്‍വര്‍ഷങ്ങളില്‍ നടപ്പിലാക്കാന്‍ കഴിയണമെന്ന് ഡി.െഎ.ജി പറഞ്ഞു.
ഫയര്‍ ഫോഴ്സ്, വനംവകുപ്പ്, മറ്റു സര്‍ക്കാര്‍ വകുപ്പുകള്‍,
മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ഇതില്‍ ആത്മാര്‍ത്ഥമായി
പങ്കാളികളാകുന്നുണ്ട്. പുണ്യം പൂങ്കാവനത്തില്‍ പങ്കാളികളാകുന്ന
എല്ലാവരെയും ഏകോപ്പിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനത്തില്‍ വരും
കാലങ്ങളിലും വലിയ സഹകരണം ദേവസ്വത്തിന് നല്‍കാനാകും. ഇപ്പോള്‍ സ്പെഷല്‍
കമ്മീഷണര്‍ കെ. ബാബു, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍
ഗോപാലകൃഷ്ണന്, ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ നല്കുന്ന
സഹകരണം വിലമതിക്കാനാകാത്തതാണെന്നും ഡി.ഐ.ജി പറഞ്ഞു.
പുണ്യം
പൂങ്കാവനത്തില്‍ പങ്കാളികളാകുന്നവരെ ആദരിച്ച് ഉപഹാരങ്ങള്‍ നല്കി.
വര്‍ഷങ്ങളായി വിവിധ ഭാഷകളില്‍ അനൗണ്‍സ്മെന്റ് സേവനം നല്കുന്നവരെയും
അനുമോദിച്ചു. ചടങ്ങില്‍ ഗുരുവായൂര്‍ എ.സി.പി ആര്
ജയചന്ദ്രന്‍പിള്ള,ആര്.എ.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് മധു.ജി.നായര്‍,
ദേവസ്വം പി.ആര്.ഒ മുരളി കോട്ടയ്ക്കകം, പുണ്യം പൂങ്കാവനം കോ-ഓര്‍ഡിനേറ്റര്‍
രാംദാസ്, അയ്യപ്പസേവാസംഘം ഭാരവാഹികളായ ബാലന്, ചന്ദ്രന്,
അയ്യപ്പസമാജം ഭാരവാഹി കെ.കെ മൂര്‍ത്തി, രാധാകൃഷ്ണ ട്രസ്റ്റ് പ്രവര്ത്തകന്
അംബാശങ്കര്‍, ദേവസ്വം സുരക്ഷാ ഉദ്യോഗസ്ഥന് ദിലീപ് കുമാര്‍ എന്നിവര്‍
സംബന്ധിച്ചു. എന്‍.ഡി.ആര്.എഫ് ഡെപൃൂട്ടി കമാന്‍ഡന്റ് ജി. വിജയന് സ്വാഗതവും
പുണ്യം പൂങ്കാവനം സന്നിധാനം ഇന്‍-ചാര്‍ജ് ഡിവൈ.എസ്.പി ഷാജി സുഗുണന് നന്ദിയും
പറഞ്ഞു.
തീര്‍ത്ഥാടകര്‍ക്ക് പ്രിയങ്കരം
ആരണ്യം
മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരീശ സന്നിധിയില്‍
എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മരക്കൂട്ടത്തിലെ വനം വകുപ്പിന്റെ പ്രക്യതി സൗഹ്യദ
പഗ്മാര്‍ക്ക് ലഘു ഭക്ഷണശാലയും ആരണ്യകം വിശ്രമകേന്ദ്രവും തീര്‍ത്ഥാടകര്‍ക്ക്
പ്രിയമാകുന്നു. പമ്പയില്‍ നിന്നും നീലിമലയും അപ്പാച്ചിമേടും കയറി
ക്ഷീണിച്ചു വരുന്ന അയ്യപ്പ ഭക്തര്‍ക്ക് ന്യായമായ വിലയില്‍ ലഘു ഭക്ഷണവും
വിശ്രമിക്കുന്നതിനായി ഇരിപ്പിടങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
അമ്പതോളം തീര്‍ത്ഥാടകര്‍ക്ക് ഒരേ സമയം വിശ്രമിക്കുന്നതിനായി കസേരകള്‍
ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്. വനം വകുപ്പിന്റെ നേരിട്ടുള്ള
നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഇക്കോ ഷോപ്പ് പുലര്‍ച്ച നാലര മുതല്‍
വൈകീട്ട് 11 വരെയാണ് പ്രവര്‍ത്തിക്കുന്നത്. വനം വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള കുടിവെള്ള പ്ലാന്റില്‍ നിന്നും തയ്യാറാക്കിയ ശബരീജലം ഇവിടെ
വില്‍പ്പന നടത്തുന്നു.
കെ.എസ്.ആര്.ടി.സി പമ്പ-ചെന്നൈ സര്‍വ്വീസ്
തുടങ്ങി
തീര്‍ത്ഥാടകര്‍ക്കായി പമ്പ ബസ്സ് സ്റ്റേഷനില്‍ നിന്നും
ചെന്നൈയിലേക്ക് കെ.എസ്.ആര്.ടി.സി സര്‍വ്വീസ് തുടങ്ങി.മകരവിളക്ക് ഉത്സവം
അവസാനിക്കുന്ന ജനുവരി 20 വരെ സര്‍വ്വീസ് തുടരുമെന്ന് പമ്പ
കെ.എസ്.ആര്.ടി.സി സ്പെഷല്‍ ഓഫീസര്‍ ജി. ശരത് കുമാര്‍ അറിയിച്ചു. എല്ലാ
ദിവസവും വൈകീട്ട് അഞ്ച് മണിക്ക് പുറപ്പെടുന്ന ബസ്സ് രാവിലെ 10.30 ന്
ചെന്നൈയില്‍ എത്തിചേരും.വൈകീട്ട് 5 ന് ചെന്നൈയില്‍ നിന്നും പമ്പയിലേക്ക്
തിരിച്ചു പോകുന്ന രീതിയിലാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്.