സംവിധായകന് ലാലിന്റെ എക്കാലത്തേയും ഹിറ്റായ ഹരിഹര്‍നഗറിന് നാലാംഭാഗം വരുന്നു.
2012-ല്‍ ചിത്രം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇന്‍ ഹരിഹര്‍ നഗര്‍, ടു
ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ എന്നീ ലാല്‍ ചിത്രങ്ങള്‍ ബോക്സ്
ഓഫീസിലെ സൂപ്പര്‍ഹിറ്റുകളായിരുന്നു. ചിത്രീകരണം നടന്നുവരുന്ന ലാല്‍ സംവിധാനം
ചെയ്യുന്ന മമ്മൂട്ടി നായകനായ കോബ്രയുടെ ചിത്രീകരണത്തിനുശേഷം ലാല്‍ പുതിയ
ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ
ചിത്രത്തിലും മുകേഷ്, ജഗദീഷ്, അശോകന്, സിദ്ദിഖ് എന്നിവര്‍ തന്നെയാണ്
നായകന്മാര്. ആദ്യ മൂന്ന് സിനിമകളും പോലെ ഹരിഹര്‍നഗറിന്റെ നാലാം ഭാഗവും ഒരു കോമഡി
ത്രില്ലറായിരിക്കും.